കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്ഡിപിഐ പ്രവർത്തകന്റെ കൊല: പ്രതികളെ സഹായിച്ച മൂന്നു പേർ കസ്റ്റഡിയിലെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

തലശേരി: കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ (30) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു ആര്‍ എസ് എസ്- പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ്. കൊലപാതകത്തിന് സഹായിച്ചുവെന്ന് കരുതപ്പെടുന്നവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ, പ്രതികള്‍ സഞ്ചരിച്ചുവെന്ന് കരുതപ്പെടുന്ന കാര്‍ കണ്ടെത്തി. നമ്പൂരിയുന്നിലെ റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 11 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരിയെ വിട്ടയച്ച; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിപ്പിക്കും 11 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരിയെ വിട്ടയച്ച; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിപ്പിക്കും

സംഭവസ്ഥലത്ത് ജില്ലാ പൊലിസ് മേധാവി യതിഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉന്നത പൊലിസ് സംഘം പരിശോധന നടത്തി. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയപ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. കൊലപാതകം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ജില്ലയില്‍ സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

salahudhinsdpi-1

കൊല്ലപ്പെട്ട സയ്യിദ് മുഹമ്മദ് സ്വലാഹുദ്ധീന്റെ ഭൗതിക ശരീരം കണ്ണവം വെളുമ്പത്ത് മഖാം കബര്‍സ്ഥാനിൽ കബറടക്കി. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട നൂറുകണക്കിനാളുകൾ ൾ മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ച കണ്ണവം പള്ളി പരിസരത്തേക്ക് ഒഴുകിയെത്തി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച്ച ഉച്ചയ്ക്കു രണ്ടു മണിയോടെ നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് ഭൗതിക ശരീരം സ്വദേശമായ കണ്ണവത്തേക്ക് കൊണ്ടുവന്നത്. ജനറല്‍ ആശുപത്രി പരിസരത്തു പാതയോരത്തും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വലാഹുദ്ധീന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരുന്നു.

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി മൃതദേഹം ഏറ്റുവാങ്ങി. എസ്.ഡി.പി.ഐ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന വന്‍ ജനാവലി മൃതദേഹത്തെ അനുഗമിച്ചു. ഫയര്‍ഫോഴ്‌സ് ഓഫിസ് സ്‌റ്റേഡിയം സര്‍ക്കിളില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പഴയ ബസ് സ്റ്റാന്റില്‍നിന്നും ഒവി റോഡ് വഴി സംഗമം മേല്‍പാലം കയറി കൂത്തുപറമ്പ് വഴിയാണ് കണ്ണവത്തേക്ക് എത്തിച്ചത്.

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസിറുദ്ധീന്‍ എളമരം, പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗങ്ങളായ സാദത്ത് മാസ്റ്റര്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍, എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളായ കെ കെ അബ്ദുല്‍ ജബ്ബാര്‍, ഹുസൈര്‍, കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഹുസയ്ര്‍, അജ്മല്‍ ഇസ്മായില്‍, പി ആര്‍ സിയാദ്, ജനറല്‍ സെക്രട്ടറി അബ്ദുസ്സത്താര്‍, പോപുലര്‍ ഫ്രണ്ട് സോണല്‍ പ്രസിഡന്റ് എം വി റഷീദ് മാസ്റ്റര്‍, സെക്രട്ടറി ഫൈനാസ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി വി മുഹമ്മദ് അനസ്, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ്, സെക്രട്ടറി പി വി അനസ്, സോണല്‍ പ്രസിഡന്റ് എം വി റഷീദ് , സെക്രട്ടറി പി എന്‍ ഫൈനാസ് തുടങ്ങിയവര്‍ സ്വലാഹുദ്ധീന് അന്ത്യോപചാരമര്‍പ്പിച്ചു.

English summary
Police says three RSS workers in custody in SDPI murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X