Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യം നടക്കുന്നുവെന്ന് പരാതി: തലശേരിയിലെ ആയുര്‍വേദ മസാജ് സെന്റര്‍ പോലീസ് അടച്ചു പൂട്ടി

തലശേരി: തലശേരി എന്‍.സി.സി റോഡില്‍ പ്രവര്‍ത്തിക്കുന്ന മസാജ് പാര്‍ലറില്‍ സന്ദര്‍ശകരായി എത്തിയിരുന്നത് ഉന്നതരുള്‍പ്പെടെയുളളവരാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് നിയമലംഘനം നടത്തി പ്രവര്‍ത്തിച്ചുവന്നിരുന്ന മസാജ് പാര്‍ലര്‍ രായ്ക്കുരാമാനം പൂട്ടിക്കെട്ടിസീല്‍ വെച്ചു. ലോട്ടസ് സ്പായെന്ന ആയുര്‍വേദ മസാജ് പാര്‍ലറിന്റെ മറവില്‍ നടക്കുന്നത് അനാശാസ്യമാണെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് തലശേരി സബ് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം പൊലിസ് നടത്തിയ റെയ്ഡില്‍ ഇതരസംസ്ഥാനക്കാരായ ആറുയുവതികളെ ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ ശാസ്ത്രീയമായി മസാജ് ചെയ്യുന്നതിനുളള പരിശീലനമോ ലഭിച്ചിട്ടില്ലെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പൊലിസ് റെയ്ഡിനിടെ മസാജ് സെന്ററില്‍ മസാജിനായി അര്‍ധനഗ്നനായി കുമ്പിട്ടു കിടക്കുകയായിരുന്ന ധര്‍മടം സ്വദേശിയായ യുവാവ് പൊലിസിനെ കണ്ടു പുറകുവശത്തൂടെ ഓടിരക്ഷപ്പെട്ടു. ഈ സ്ഥാപനത്തില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന വ്യാപകപരാതിയുയര്‍ന്നതിനെ തുടര്‍ന്ന് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുകൂടിയായ തലശേരി സബ് കലക്ടറുടെ നേതൃത്വത്തില്‍ നേരത്തെ റെയ്ഡു നടത്തിയിരുന്നു.

police-spa

കഴിഞ്ഞ ജൂലായിയില്‍ ഈ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാനേജര്‍ക്കും മസാജിനെത്തിയ യുവാവിനും പാര്‍ട്ണര്‍മാരായ രണ്ടു പേര്‍ക്കുമെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതില്‍ മാനേജരും മസാജിനെത്തിയ യുവാവും റിമാന്‍ഡിലാവുകയും ചെയ്തു. ഉടമകള്‍ മുന്‍കൂര്‍ ജാമ്യം നേടിയതിനു ശേഷം സ്ഥാപനം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു.

എന്നാല്‍ ഈകേസില്‍ തുടന്വേഷണം നടത്തിയ തലശേരി സി. ഐ എം. അനിലിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥാപനം കേന്ദ്രീകരിച്ചു അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റുകോടതിക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തലശേരി സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സബ്കലക്ടര്‍ സന്ദീപ്കുമാര്‍ നേരിട്ടെത്തി അന്വേഷണം നടത്തിയത്.സ്ഥാപനത്തില്‍ അനാശാസ്യമുള്‍പ്പെടെ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടത്.സ്ഥാപനത്തിലെത്തുന്നുവരുടെ പേര്‍ വിവരങ്ങളോ, തിരിച്ചറിയല്‍ രേഖകളോ ഇവിടെയില്ലെന്നു അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+