സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ തേടി കണ്ണൂരിലെത്തി; യുവതിയെ തിരികെ അയച്ച് പോലീസ്
പയ്യന്നൂര്‍: സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെടുകയും പ്രണയlത്തിലായതിനെ തുടർന്ന് കാമുകനെകാണാന്‍ പയ്യന്നൂരിലെത്തിയ തൃശൂര്‍ സ്വദേശിനിയായ യുവതി പെരുവഴിയിലായി. തൃശൂര്‍ മഹിളാമന്ദിരത്തില്‍ താമസിക്കുന്ന യുവതിയാണ് കാമുകനായ പയ്യന്നൂരിലെ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ തേടിയെത്തിയത്.
രാത്രി 12 മണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ 19വയസുകാരിയായ യുവതി ഇവിടെ നിന്നും വട്ടംകറങ്ങുന്നതു കണ്ട് റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 19 കാരിയായ യുവതിയെ രാത്രി പന്ത്രണ്ടോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്.

ഇതേതുടര്‍ന്ന് സ്റ്റേഷന്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. പാലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തൃശ്ശൂരിലെ മഹിളാ മന്ദിരത്തില്‍ താമസിച്ച് ബിരുദ പഠനം നടത്തിവരുന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. പയ്യന്നൂര്‍ കണ്ടോത്തെ ഹോട്ടല്‍ തൊഴിലാളിയായകാമുകന്‍ സ്റ്റേഷനിലെത്താമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പലവട്ടം ഫോണില്‍ വിളിച്ചിട്ടും .ഇയാളെ കാണാതെ വിഷമിക്കുന്നതിനിടയിലാണ് സ്റ്റേഷന്‍ അധികൃതര്‍ യുവതിയെ കണ്ടെത്തിയത്.പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ മഹിളാ മന്ദിരം അധികൃതര്‍ പയ്യന്നൂരിലെത്തി കാമുകിയെ തിരിച്ചു കൊണ്ടുപോയി.
മറ്റൊരു സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയെലൈംഗികമായി ചൂഷണം ചെയ്യുകയുംഭീഷണിപ്പെടുത്തുകയും ചെയ്ത മാഹി സ്വദേശിയായ യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചാലക്കര മാഹി ധ്യാന്‍ കൃഷ്ണക്കെതിരെയാണ് കേസ്. എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടി ധര്‍മ്മശാലയിലെ നിഫ്റ്റ് ഫാഷന്‍ ടെക്‌നോളജി കേന്ദ്രത്തില്‍ പഠിച്ചു കൊണ്ടിരിക്കെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ധ്യാന്‍ കൃഷ്ണ സ്‌നേഹം നടിച്ച് വിവാഹ വാഗ്ദാനം ചെയ്ത് 2018ല്‍ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധം പുലര്‍ത്തുകയും ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 2021 വരെ സ്‌നേഹ ഇന്നില്‍ വെച്ചും നിഫ്റ്റിലെ സഹപാഠികള്‍ക്കൊപ്പം താമസിക്കുന്ന കണ്ണൂരിലെ വീട്ടില്‍ വെച്ചും ലൈംഗിക ചൂഷണം നടത്തി.
അമിത മദ്യപാനത്തെ എതിര്‍ത്തതിന് 2022 ജൂലായ് 23 ന് ഭീഷണിപ്പെടുത്തുകയും മൊബൈലില്‍ പകര്‍ത്തിയ നഗ്‌നചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുമെന്നും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സുഹൃത്തുക്കള്‍ക്ക് വീഡിയോ അയച്ചു നല്‍കി മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് പ്രകാരം തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications