കെ.ജി മാരാര്‍ സ്മൃതി മണ്ഡപത്തിനോട് അനാദരവ്: പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: സംസ്ഥാനത്തെ ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളായ കെ.ജി മാരാറോട് അനാദരവ് കാണിച്ചുവെന്ന ആരോപണവുമായി കണ്ണൂര്‍കോര്‍പറേഷനെതിരെ ബി. ജെ.പി ജില്ലാ നേതൃത്വം പ്രതിഷേധം ശക്തമാക്കുന്നു. കണ്ണൂര്‍ പയ്യാമ്പലത്ത് സ്ഥിതി ചെയ്യുന്ന കെ.ജിമാരാര്‍ സ്മൃതിമണ്ഡപത്തിനോടു ചേര്‍ന്ന് തെരുവുനായയുടെ മൃതശരീരങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ വിനോദ്കുമാര്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണമാരംഭിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് പയ്യാമ്പലത്തെ കെ.ജിമാരാര്‍ജി സ്്മൃതി മണ്ഡപത്തിനടുത്ത് ചത്ത തെരുവുനായ്ക്കളെ കൂട്ടിയിട്ട് കത്തിച്ചത് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതുകൂടാതെ കൊവിഡ് രോഗികളെ സംസ്‌കരിക്കുന്നതിനായി വിറകുകള്‍ സൂക്ഷിച്ചതും മാരാര്‍ജി സ്മൃതി മന്ദിരത്തിനടുത്താണെന്ന് കെ.കെ വിനോദ് കുമാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി. ഒ മോഹനന്‍ സ്ഥലത്തെത്തി. സംഭവത്തെ കുറിച്ചു കോര്‍പറേഷന്‍ അന്വേഷണം നടത്തുമെന്നും ശവസംസ്‌കാരത്തിനിറക്കിയ വിറകുകള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ടി. ഒമോഹനന്‍ പറഞ്ഞു. ചത്ത മൃഗങ്ങളെ കത്തിച്ചത് മന:പൂര്‍വമാണെന്നു കരുതുന്നില്ലെന്നും എങ്കിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ അറിയിച്ചു.

ഇതിനിടെ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി മലയാളികള്‍ സ്‌നേഹിക്കുന്ന കെ.ജി മാരാറിന്റെ സ്മൃതി കുടീരം നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ നാടിന്റെ ശത്രുക്കളാണ്. സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നല്‍കാത്ത കണ്ണൂര്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണം. കേരളം മുഴുവന്‍ ആദരിക്കുന്ന ജനനായകന്റെ സ്മൃതി കുടീരത്തിന് സമീപം വിറകുകള്‍ കൂട്ടിയിട്ടത് കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയാണ്. സംസ്ഥാനത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുടേയും വികാരത്തെ മുറിവേല്‍പ്പിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
കെ ജി മാരാര്‍ജിയുടെ സ്മൃതി മണ്ഡപത്തില്‍ പട്ടിയെ കൊണ്ടിട്ട് കത്തിച്ചത് പൊറുക്കാനാവില്ല എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. പയ്യാമ്പലം ശ്മശാനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തതിന് ശേഷം നിരന്തരമായി മാരാര്‍ജി സ്മൃതി മണ്ഡപത്തിനോട് അനാദരവ് കാട്ടികൊണ്ടിരിക്കുകയാണെന്നും ഇത് മാരാര്‍ജിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും കെ രഞ്ജിത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ രതീഷ് , ജില്ലാ സെക്രട്ടറി അഡ്വ അര്‍ച്ചന, കിസാന്‍ മോര്‍ച്ച ജില്ലാ മീഡിയ കണ്‍വീനര്‍ ബിനില്‍ കണ്ണൂര്‍, അജയന്‍ പി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അക്ഷയ്, ഒബിസി മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം കന്യാ ലാല്‍, ചൊവ്വ ഏരിയ പ്രസിഡന്റ് ജിജു വിജയന്‍, വിപിന്‍ ദാസ്, അനൂപ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications