Get Updates
Get notified of breaking news, exclusive insights, and must-see stories!

വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച ഒരാള്‍ പ്‌ളൈവുഡ് കമ്പനി ജീവനക്കാരന്‍

ബുധനാഴ്ച്ച പുലര്‍ച്ചെ ഏഴരയ്ക്കാണ് ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയതായി യാത്രക്കാര്‍ പൊലിസില്‍ അറിയിച്ചത്. മരണമടഞ്ഞ പ്രസാദിന്റെ ബൈക്ക് അപകടസ്ഥലത്തിന് സമീപത്തായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

KANNUR DEATH

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടിമരിച്ച സംഭവത്തില്‍ വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാപ്പിനിശേരിക്കും വളപട്ടണം റെയില്‍വേ പാലത്തിനുമിടെയില്‍ റെയില്‍വേ ട്രാക്കിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഇതില്‍ ഒരാളെ തിരിച്ചറിയും മറ്റൊരാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അപകടത്തെ കുറിച്ച് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പാപ്പിനിശേരി കീച്ചേരിയിലെ പി. പ്രസാദാണ്(52) മരിച്ച ഒരാള്‍. മറ്റൊരാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലിസ് സംശയിക്കുന്നത്്. ഇരുവരുടെയും മൃതദേഹങ്ങള്‍ വളപട്ടണം പൊലിസ് ഇന്‍ക്വസ്റ്റ; നടത്തി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കില്‍ ചിതറിയ മൃതദേഹത്തിന്റെ കീശയില്‍ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസന്‍സാണ് പ്രസാദിനെ തിരിച്ചറിയാന്‍ സഹായിച്ചത്.

ബുധനാഴ്ച്ച പുലര്‍ച്ചെ ഏഴരയ്ക്കാണ് ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയതായി യാത്രക്കാര്‍ പൊലിസില്‍ അറിയിച്ചത്. മരണമടഞ്ഞ പ്രസാദിന്റെ ബൈക്ക് അപകടസ്ഥലത്തിന് സമീപത്തായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രസാദിന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ആന്തൂര്‍ നഗരസഭയിലെ ധര്‍മശാലയില്‍ പ്ളൈവുഡ് കമ്പിനിയിലെ മാനേജരായി പ്രവര്‍ത്തിച്ചു വരികയാണ് പ്രസാദ്.

പരേതനായ ഗോപാലന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ശ്രീകലയാണ് ഭാര്യ. വിദ്യാര്‍ത്ഥികളാണ് ജിയ, ശ്രേയ എന്നിവരാണ് മക്കള്‍. പ്രദീപന്‍. പ്രമോദ്,ബാബു, പ്രീത, പരേതനായ ഉണ്ണി എന്നിവരാണ് സഹോദരങ്ങള്‍. മരണമടഞ്ഞ മറ്റേയാള്‍ വളപട്ടണത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലിസിന്റെ നിഗമനം. മത്സ്യബന്ധനത്തിലനാണോ ഇവര്‍ റെയില്‍വേ ട്രാക്കിന് സമീപമെത്തിയതെന്നു പൊലിസ് സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+