കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളം പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ഡിസംബറില്‍: സ്റ്റേഷനില്‍ 26 ഉദ്യോഗസ്ഥര്‍!

  • By Desk
Google Oneindia Malayalam News

കണ്ണുര്‍: ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍പോലീസ് സ്‌റ്റേഷന്‍ ഡിസംബര്‍ മൂനിന് പ്രവര്‍ത്തനം ആരംഭിക്കും. ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കാനാകാത്തതിലാണ് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം വൈകിയത്. ഒരു എസ്‌ഐയുടെ കീഴില്‍ 25 പോലീസുകാരാകും സുരക്ഷയ്ക്കായി ഉണ്ടാകുക.

<strong>വിവാദങ്ങള്‍ക്കിടെ മണ്ഡല പൂജ: ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് തുറക്കും, പുതിയ രണ്ട് മേല്‍ശാന്തിമാര്‍</strong>വിവാദങ്ങള്‍ക്കിടെ മണ്ഡല പൂജ: ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് തുറക്കും, പുതിയ രണ്ട് മേല്‍ശാന്തിമാര്‍

എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ തസ്തികള്‍ക്കായുള്ള വിഞ്ജാപനം നേരത്തെ പുറത്തിറക്കിയിരുന്നു. വിമാനത്താവള ടെര്‍മിനല്‍ കെട്ടിടത്തിനു മുന്നിലുള്ള കെട്ടിടത്തിലാണ് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുക.പോലീസ് സ്‌റ്റേഷനായി പദ്ധതി പ്രദേശത്ത് പുതിയ കെട്ടിടം ക്രമേണ പൂര്‍ത്തിയാക്കും.എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഇരിട്ടി സബിഡിവിഷനുകീഴിലാണ് പോലീസ് സ്‌റ്റേഷന്‍.

kannurairport-1

മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്റെ വിസ്തൃതിയും അമിത ജോലി ഭാരവും കൊണ്ടാണ് വിമാനത്താവള ഡ്യൂട്ടിക്കായി പ്രത്യേക പോലീസ് സ്‌റ്റേഷന്‍ അനുവദിച്ചിട്ടുള്ളത്.മറ്റ് പോലിസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്ന പോലീസുകാരെ വിമാനത്താവള ഡ്യൂട്ടിക്കായി നിയോഗിക്കും.സിഐഎസ്എഫ് ആണ് വിമാനത്താവളത്തിന്‍രെ സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുള്‌ളത്.50 സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് നിലവില്‍ സുരക്ഷയ്ക്കായി ഉള്ളത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങഅങുന്നതോടെ 613 ഉദ്യോഗസ്ഥര്‍ ഉണ്ടാകും.

English summary
police station in kannur international airport will start functioning in december. cisf and police will be the security wing in kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X