Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വ്യാപാരികളെ കൊള്ളയടിച്ചതിന് പിന്നിൽ വൻ റാക്കറ്റ്: പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയിലെ നിർമലഗിരിയിൽ സ്വർണ വ്യാപാരികളായ മഹാരാഷ്ട്രാ സ്വദേശികളെ കാറിൽ തട്ടി കൊണ്ടുപോയി അമ്പത് ലക്ഷം രൂപ കവർന്ന കേസിലെ കൂട്ടുപ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമായി. മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ സന്തോഷ് മിശ്ര, അമൽ സാഗർ എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കഴിഞ്ഞ ജൂലായ് 27 ന് രാത്രിയാണ് കുത്തുപറമ്പ് നിർമ്മലഗിരിയിൽ ഇവരെ പിൻതുടർന്നെത്തിയ സംഘം കാറിൽ തട്ടി കൊണ്ടുപോയി പണം കവർന്ന ശേഷം ഇരുവരെയും വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം പരാതിയിൽ പറയുന്നതിനെക്കാൾ വൻ തുക നഷ്ടമായിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം ഇതിന് പിന്നാൽ വൻറാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടാകുമെന്നും പൊലിസ് കരുതുന്നു. അതേ സമയം തങ്ങളെ തട്ടിക്കൊണ്ടു പോയി പണം കവർന്നത് പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണെന്നാണ് വ്യാപാരികൾ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ നേരിട്ടും അല്ലാതെയും നാൽപതോളം പേരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ അൻപതുലക്ഷം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്.

kannur

എന്നാൽ ഇതിൽ കൂടുതൽ തുക നഷ്ടമായിട്ടുണ്ടെന്നാണ് പൊലിസ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഈ കേസിൽ അങ്കമാലി സ്വദേശി ആൻ്റണി(23) പുൽപ്പള്ളി കല്ലേരിക്കരയിലെ സുജിത്ത് (29) എന്നിവരെയാണ് കുത്തുപറമ്പ് ഇൻസ്പെക്ടർ കെ.വി ഹരിക്കുട്ടനും സംഘവും അറസ്റ്റു ചെയ്തത് പിടിയിലായ സുജിത്ത് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നാണ് പൊലിസ് പറയുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ വൻ റാക്കറ്റിനെ കുറിച്ചു വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ ഇതിനായി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടു കിട്ടുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ , കൂത്തുപറമ്പ് എ.സി.പി.എം.കൃഷണൻ എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ.വിഹരിക്കുട്ടനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. കേസിലുൾപ്പെട്ട മുഴുവർ പേരെയും പിടികൂടാനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പൊലിസ് സംഘം തലശേരി താലൂക്ക് കേന്ദ്രികരിച്ചു കഴിഞ്ഞ കുറെക്കാലമായി സ്വർണം പൊട്ടിക്കൽ - കുഴൽപ്പണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽപ്പെട്ട സംഘങ്ങളിലൊന്നാണ് പൊലിസ് പിടിയിലായൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+