അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്ക് പണി വരുന്നു: കണ്ണൂരിൽ ഓപ്പറേഷൻ പി ഹണ്ട്, 19 പേർക്കെതിരെ കേസ്
കണ്ണൂർ: കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനൊരുന്ന നടപടികൾ ശക്തമാക്കി പോലീസ്. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം ജില്ലയിലെ 14 പോലീസ് സ്റ്റേഷൻ പരിധികളിലാണ് റെയ്ഡ് നടന്നിട്ടുള്ളത്. റെയ്ഡിനിടെ കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ള 19 പേർക്കെതിരെ ഇതിനകം തന്നെ കേസെടുത്തിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് കടുത്ത നടപടികളാണ് സംസ്ഥാനത്ത് സ്വീകരിച്ച് വരുന്നത്.

ഇന്റപോളുമായി സഹകരിച്ചാണ് കേരള പോലീസ് കേസിൽ അന്വേഷണം നടത്തിവരുന്നത്. സിആർപിസിയിലെ 102ാം വകുപ്പിന് കീഴിൽ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. അശ്ലീല വെബ്സൈറ്റുകൾ സന്ദർശിച്ചതിനും ലിങ്കുകളും വീഡിയോകളും ഡൌൺലോഡ് ചെയ്തതിനുമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Recommended Video













Click it and Unblock the Notifications