പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വെളിപ്പെടുത്തല്‍: അഡ്വ ടിപി ഹരീന്ദ്രനെതിരെ കേസെടുത്തു
തലശേരി: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ അഭിമുഖത്തില്‍ നടത്തിയ കണ്ണൂരിലെ പ്രമുഖ അഭിഭാഷകന് ടിപി ഹരീന്ദ്രനെതിരെയും വാര്‍ത്ത ആദ്യം സംപ്രേക്ഷണം ചെയ്ത പ്രാദേശിക ചാനല്‍ എം.ഡി, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെയും ഐപിസി 153 വകുപ്പ് പ്രകാരം തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയും ലോയേഴ്സ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമാ അഡ്വ കെഎ ലത്തീഫ് നല്കിയ പരാതിയിലാണ് തലശേരി ടൗണ്‍ പൊലിസ് കേസെടുത്തത് . ലീഗ് നേതാവിനെതിരായ വാര്‍ത്ത സമുഹത്തില്‍ വിദ്വേഷവും പകയും പരത്താനിടയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. സംസ്ഥാനത്തെ 16 പൊലിസ് സ്റ്റേഷനികളില്‍ മുസ്ലിം ലീഗ് നേതാക്കളും ലോയേഴ്സ് ഫോറം ഭാരവാഹികളും ഇതുപോലെ പരാതി നല്‍കിയിട്ടുണ്ട്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ സിപിഎം നേതാവ് പി ജയരാജനെ കൊല കേസില്‍ നിന്നും രക്ഷിക്കാന്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പൊലിസിനെ സ്വാധീനിച്ചുവെന്നായിരുന്നു ടിപി ഹരീന്ദ്രന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പി.സുകുമാരന്‍ ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞിരുന്നു. ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഇതു തെളിയിക്കുന്നതിനായി നിയമത്തിന്റെ ഏതറ്റം വരെയും താന്‍ പോകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ ടിപി ഹരീന്ദ്രനെതിരെ മുസ്ലീം ലീഗിന്റെ അഭിഭാഷക സംഘടന തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ താന്‍ 16ാമത്തെ വയസില്‍ ജയിലില്‍ കിടന്നതാണെന്നും കേസുകള്‍ തനിക്ക് പുത്തരിയല്ലെന്നും ടിപി ഹരീന്ദ്രന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ തനിക്ക് വ്യക്തിപരമായ വിദ്വേഷമൊന്നുമില്ല. അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നതില്‍ തനിക്ക് നേട്ടമൊന്നുമില്ല. ആരുടെയും കോളാമ്പിയായി പ്രവര്‍ത്തിക്കുന്നയാളല്ല താനെന്നും ടി.പി ഹരീന്ദ്രന്‍ പ്രതികരിച്ചു.
ഇതിനിടെ ടിപി ഹരീന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവകരമാണെന്നും ഈ കാര്യം അന്വേഷിക്കുമെന്നും പറഞ്ഞ കെ സുധാകരന്റെ പ്രതികരണം വിവാദമായിരുന്നു. ഇതു മുസ്ലിം ലീഗ് നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. കണ്ണൂരില്‍ സുധാകരനുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന അഭിഭാഷകരില്‍ ഒരാളാണ് ടിപി ഹരീന്ദ്രന്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications