മണലൂറ്റ് സംഘം പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു: എസ്ഐയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മണലൂറ്റ് സംഘം പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു: എസ്ഐയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: പോലീസ് പിൻതുടർന്നതിനെ തുടർന്ന് മണൽ മാഫിയ സംഘം സഞ്ചരിച്ച ലോറി എസ്ഐയെയും സംഘത്തെയും അപായപ്പെടുത്താൻ ശ്രമിച്ചു. പഴയങ്ങാടി എസ്ഐയും സംഘവും തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. തിങ്കളാഴ്ച്ച പുലർച്ചെ പട്രോളിങ് സംഘത്തെയാണ് മണൽ മാഫിയ സംഘം അപായപ്പെടുത്താൻ ശ്രമിച്ചത്.
തങ്ങളിൽ നിന്നുംവെട്ടിച്ചു കടന്ന സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കിയത് പോലസ് അറിയിച്ചു. ഇതിനായി പ്രദേശത്തെ ക്യാമറകൾ പരിശോധിച്ചു വരികയാണ്. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. എരിപുരം ഗ്യാസ് ഗോഡൗണിന് സമീപം വച്ചാണ് അനധികൃതമായി മണൽ കടത്തുന്ന ലോറി രാത്രികാല പട്രോളിംഗിനിറങ്ങിയ പഴയങ്ങാടി എസ്ഐ കെ ഷാജുവും കണ്ടത്.

പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ലോറിയെ പോലീസ് പിന്തുടരുകയായിരുന്നു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന മണൽ പോലീസ് ജീപ്പിന്റെ മുന്നിലേക്ക് ഇവർ അപ്രതീക്ഷിതമായി ചെരിയുകയായിരുന്നു. പെട്ടെന്ന് സഡൻ ബ്രേക്കിട്ട പോലീസ് ജീപ്പ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയിൽ ലോറി സമീപത്തെ വീട്ടുമതിലിൽ ഇടിക്കുകയും ചെയ്തു.
എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ലോറിയുമായി മണൽമാഫിയസംഘം കടന്നുകളയുകയും ചെയ്തു. ലോറിയുടെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് പൊലിസിന് സംശയമുണ്ട്. മണൽ മാഫിയ സംഘത്തെ കണ്ടെത്താനായി സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. ഇതിനിടെ
പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മണൽകടത്ത് സംഘങ്ങൾ വ്യാപകമാണെന്ന ആരോപണം ശക്തമാണ്. ഇതിനെ തുടർന്നാണ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്. സംഘത്തിൽ ക്രൈം എസ്ഐ കെ. മുരളി, സിപിഒ സിദിഖ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. അപകടത്തിൽആർക്കും പരുക്കേറ്റിട്ടില്ല
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications