കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണലൂറ്റ് സംഘം പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു: എസ്ഐയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മണലൂറ്റ് സംഘം പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു: എസ്ഐയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പോലീസ് പിൻതുടർന്നതിനെ തുടർന്ന് മണൽ മാഫിയ സംഘം സഞ്ചരിച്ച ലോറി എസ്ഐയെയും സംഘത്തെയും അപായപ്പെടുത്താൻ ശ്രമിച്ചു. പഴയങ്ങാടി എസ്ഐയും സംഘവും തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. തിങ്കളാഴ്ച്ച പുലർച്ചെ പട്രോളിങ് സംഘത്തെയാണ് മണൽ മാഫിയ സംഘം അപായപ്പെടുത്താൻ ശ്രമിച്ചത്.

തട്ടിപ്പ് കാണിച്ച് നാട്ടിലേക്ക് മുങ്ങാമെന്ന് കരുതേണ്ട; യുഎഇ കോടതി വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കുംതട്ടിപ്പ് കാണിച്ച് നാട്ടിലേക്ക് മുങ്ങാമെന്ന് കരുതേണ്ട; യുഎഇ കോടതി വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും

തങ്ങളിൽ നിന്നുംവെട്ടിച്ചു കടന്ന സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കിയത് പോലസ് അറിയിച്ചു. ഇതിനായി പ്രദേശത്തെ ക്യാമറകൾ പരിശോധിച്ചു വരികയാണ്. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. എ​രി​പു​രം ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പം വ​ച്ചാ​ണ് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ന്ന ലോ​റി രാ​ത്രി​കാ​ല​ പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പ​ഴ​യ​ങ്ങാ​ടി എ​സ്ഐ കെ ഷാ​ജു​വും ക​ണ്ട​ത്.

sandmafia-15

പോ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ലോ​റി​യെ പോ​ലീ​സ് പി​ന്തു​ട​രുകയായിരുന്നു. ഇ​തി​നി​ട​യി​ൽ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​ണ​ൽ പോ​ലീ​സ് ജീ​പ്പി​ന്‍റെ മു​ന്നി​ലേ​ക്ക് ഇവർ അപ്രതീക്ഷിതമായി ചെരിയുകയായിരുന്നു. പെട്ടെന്ന് സഡൻ ബ്രേക്കിട്ട പോ​ലീ​സ് ജീ​പ്പ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇതിനിടെയിൽ ലോ​റി സ​മീ​പ​ത്തെ വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ലോ​റി​യു​മാ​യി മ​ണ​ൽ​മാ​ഫി​യ​സം​ഘം ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. ലോറിയുടെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് പൊലിസിന് സംശയമുണ്ട്. മണൽ മാഫിയ സംഘത്തെ കണ്ടെത്താനായി സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. ഇതിനിടെ
പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ണ​ൽ​ക​ട​ത്ത് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​ണെന്ന ആരോപണം ശക്തമാണ്. ഇതിനെ തു​ട​ർ​ന്നാ​ണ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​ത്.​ സം​ഘ​ത്തി​ൽ ക്രൈം ​എ​സ്ഐ കെ. മു​ര​ളി, സി​പി​ഒ സി​ദി​ഖ് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അപകടത്തിൽആർക്കും പരുക്കേറ്റിട്ടില്ല

English summary
Police team face attack from local sand mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X