അഖിലയുടെ മരണത്തിൽ ദുരൂഹത, ആ 30 ലക്ഷവും 40 പവൻ സ്വർണവും കാറും എവിടെ?
കണ്ണൂര്‍: ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അഖില പാറയില്‍ എന്ന 36കാരിയെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കണ്ണൂര്‍ പുതിയ തെരുവിലെ വീടിന് സമീപത്തുളള ലോഡ്ജിലാണ് അഖിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഖിലയുടെ മരണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അഖിലയുടെ പക്കലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും എവിടെ എന്ന ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല. വിശദാംശങ്ങളിങ്ങനെ..

മരണത്തില്‍ ദുരൂഹത
അഖിലയുടെ മരണത്തില്‍ പോലീസ് ആത്മഹത്യ എന്ന നിലയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അഖിലയുടെ മരണത്തില്‍ ദുരൂഹതകളും ബന്ധുക്കള്‍ അടക്കമുളളവര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ട് ബന്ധങ്ങളില്‍ നിന്നും വിവാഹ മോചനം നേടുകയും ചെയ്തിട്ടുണ്ട് അഖില. 2016 ഡിസംബറില്‍ ആയിരുന്നു രണ്ടാമത്തെ വിവാഹ മോചനം.

രണ്ട് വിവാഹ മോചനം
നഴ്‌സ ആയ അഖില രണ്ടാമത് വിവാഹം ചെയ്തത് പരിയാരത്തെ ഒരു ആംബുലന്‍സ് ഡ്രൈവറെ ആയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം ഇവര്‍ അകന്നു. 2016ല്‍ വിവാഹ മോചനം നേടിയതിന് ശേഷം അഖില വാടക വീടെടുത്ത് തനിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ പിന്നീട് അഖിലെ എവിടെ പോയെന്നത് ദുരൂഹതയായിരുന്നു.

പണവും സ്വര്‍ണവും
അഖില കാസര്‍കോടും തൃക്കരിപ്പൂരിലും കോഴിക്കോടും ആലപ്പുഴയിലും അടക്കം പോയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അഖിലെ എങ്ങനെ ഇവിടങ്ങളിലെത്തിയെന്നത് അന്വേഷിക്കണമെന്ന് ബന്ധു ആവശ്യപ്പെട്ടിരിക്കുകയാണ്. കുടുംബ ഓഹരി വിറ്റതിന്റെ വകയിലുളളതും വിവാഹ മോചനത്തിന് ശേഷം ലഭിച്ച പണവും സ്വര്‍ണവും അടക്കം അഖിലയുടെ പക്കലുണ്ടായിരുന്നു.

കാറും പണവും സ്വർണവും എവിടെ
30 ലക്ഷത്തിലധികം രൂപയും 40 പവനോളം വരുന്ന സ്വര്‍ണാഭരണവും സ്വന്തം കാറും അഖിലയ്ക്ക് ഉണ്ടായിരുന്നു. കാസര്‍കോട് അടക്കം പലയിടങ്ങളിലായി അഖില താമസിച്ചിരുന്നതായി വിവരമുണ്ട്. മാത്രമല്ല 4 ലക്ഷം രൂപയുമായി അഖിലയെ ഒരു തവണ വനിതാ പോലീസ് പിടികൂടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോഡ്ജിൽ മരണം
അടുത്തിടെയാണ് അഖില കണ്ണൂരിലേക്ക് തിരികെ എത്തിയത്. എന്നാല്‍ കാറോ സ്വര്‍ണമോ പണമോ അഖിലയുടെ പക്കലുണ്ടായിരുന്നില്ല. വീടിന് സമീപത്തുളള ലോഡ്ജില്‍ വ്യാജ പേരും വിലാസവും നല്‍കിയാണ് അഖില മുറിയെടുത്തത്. അതിന് മുന്‍പ് ചില ബന്ധുവീടുകളില്‍ അഖില പോയിട്ടുണ്ട്. അഖിലയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications