പാനൂരിലെ ബ്ലാക്ക്മാനെ പൊക്കാന്‍ പോലീസ് രംഗത്ത്: പരിശോധനകള്‍ കര്‍ശനമാക്കും!!
പാനൂര്‍: പാനൂരില്‍ ബ്ലാക്ക് മാന്റെ സാന്നിധ്യത്തില്‍ ആശങ്ക വേണ്ടെന്ന് പോലീസ്. പാനൂരില്‍ ബ്ലാക്ക് മാന്‍ ഇറങ്ങിയെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കി. രാത്രി കാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞു നോട്ടമുള്പ്പെടെയുള്ള സാദാചാര പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്നും പോലീസ് പറയുന്നു. ഏതാനും ദിവസം മുമ്പ് പാനൂര്‍ വില്ലേജ് ഓഫിസിന് സമീപം ബ്ലാക്ക് മാന്‍ ഇറങ്ങിയെന്ന പ്രചരണമുണ്ടാതോടെ പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഭീതിയിലായിരുന്നു.
അതിനിടെ ചില വീട്ടമ്മമാര്‍ രാത്രി വീട്ട് പരിസരത്ത് അപരിചിതനായ ഒരാളെ കïെന്ന വാര്‍ത്ത വന്നതോടെയാണ് പ്രദേശവാസികളെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തിയത്. നവമാധ്യമങ്ങളില്‍ പാനൂരില്‍ ബ്ലാക്ക് മാന്റെ സാന്നിദ്ധ്യമുണ്ടെന്ന പ്രാചരണം ശക്തമായതോടെ പാനൂര്‍ സിഐ ശ്രീജിത്തിന്റെ നേത്യത്വത്തില്‍ പരിശോധന കര്‍ശനമാക്കി. നിരീക്ഷണ കാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്. പാനൂരിലെ സാമൂഹ്യ പ്രവര്ത്തകന് ഒ.ടി നവാസിന്റെ വീട്ടില്‍ നടത്തിയ ബോധവല്കരണ ക്ലാസിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേത്യത്വത്തില്‍ ബോധവല്കരണം നടത്തി.

നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് ക്ലാസില്‍ സന്നിഹിതരായി. മാസങ്ങള്ക്ക്മുന്പ് തലശേരിയില്‍ ബ്ലാക്ക് മാന്‍ ഇറങ്ങിയതായി പ്രചാരണമുണ്ടായിരുന്നു. പിന്നിട് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് തലശേരിക്കാരുടെ ആശങ്കയ്ക്ക് വിരാമമായത്. പ്രദേശത്ത് സംശയാസ്പദമായി ആരെയെങ്കിലും കണ്ടാല്‍ പൊലിസിനെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. പാനൂര്‍ സി.ഐ 9497987209, എസ്.ഐ 9497980868 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications