കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാനൂരിലെ ബ്ലാക്ക്മാനെ പൊക്കാന്‍ പോലീസ് രംഗത്ത്: പരിശോധനകള്‍ കര്‍ശനമാക്കും!!

  • By Desk
Google Oneindia Malayalam News

പാനൂര്‍: പാനൂരില്‍ ബ്ലാക്ക് മാന്റെ സാന്നിധ്യത്തില്‍ ആശങ്ക വേണ്ടെന്ന് പോലീസ്. പാനൂരില്‍ ബ്ലാക്ക് മാന്‍ ഇറങ്ങിയെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കി. രാത്രി കാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞു നോട്ടമുള്‍പ്പെടെയുള്ള സാദാചാര പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്നും പോലീസ് പറയുന്നു. ഏതാനും ദിവസം മുമ്പ് പാനൂര്‍ വില്ലേജ് ഓഫിസിന് സമീപം ബ്ലാക്ക് മാന്‍ ഇറങ്ങിയെന്ന പ്രചരണമുണ്ടാതോടെ പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഭീതിയിലായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധം: മാതാപിതാക്കള്‍ നീതി തേടി വീണ്ടും സുപ്രീം കോടതിയിലേക്ക്യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധം: മാതാപിതാക്കള്‍ നീതി തേടി വീണ്ടും സുപ്രീം കോടതിയിലേക്ക്

അതിനിടെ ചില വീട്ടമ്മമാര്‍ രാത്രി വീട്ട് പരിസരത്ത് അപരിചിതനായ ഒരാളെ കïെന്ന വാര്‍ത്ത വന്നതോടെയാണ് പ്രദേശവാസികളെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തിയത്. നവമാധ്യമങ്ങളില്‍ പാനൂരില്‍ ബ്ലാക്ക് മാന്റെ സാന്നിദ്ധ്യമുണ്ടെന്ന പ്രാചരണം ശക്തമായതോടെ പാനൂര്‍ സിഐ ശ്രീജിത്തിന്റെ നേത്യത്വത്തില്‍ പരിശോധന കര്‍ശനമാക്കി. നിരീക്ഷണ കാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്. പാനൂരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഒ.ടി നവാസിന്റെ വീട്ടില്‍ നടത്തിയ ബോധവല്‍കരണ ക്ലാസിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേത്യത്വത്തില്‍ ബോധവല്‍കരണം നടത്തി.

kannurmap-15

നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ക്ലാസില്‍ സന്നിഹിതരായി. മാസങ്ങള്‍ക്ക്മുന്‍പ് തലശേരിയില്‍ ബ്ലാക്ക് മാന്‍ ഇറങ്ങിയതായി പ്രചാരണമുണ്ടായിരുന്നു. പിന്നിട് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് തലശേരിക്കാരുടെ ആശങ്കയ്ക്ക് വിരാമമായത്. പ്രദേശത്ത് സംശയാസ്പദമായി ആരെയെങ്കിലും കണ്ടാല്‍ പൊലിസിനെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. പാനൂര്‍ സി.ഐ 9497987209, എസ്.ഐ 9497980868 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്.

English summary
Police tracking to found black man from Panoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X