• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എടിഎം കവർച്ചാ കേസിലെ പ്രതികളെ പോലീസ് പിടികൂടിയത് നാടകീയമായി: സംഭവം കണ്ണൂരിൽ

  • By Desk

കണ്ണൂർ: കല്യാശേരി ഭാഗത്തെ എ.ടി.എം കവർച്ചയിലെ പ്രതികളെ പൊലിസ് വലയിലാക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ . പ്രദേശത്തെ മൂന്ന് എ.ടി.എം ഒരേ സമയം കവർന്നത് ഒരേ സംഘമാണെന്ന് പൊലിസ് കവർച്ച നടന്ന ദിവസം തന്നെ മനസിലാക്കിയിരുന്നു. റോഡരികിലെയും തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളുടെയും ദൃശ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനക്കാരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ഇതോടെയാണ് അന്വേഷണം നേരത്തെയുള്ള എ.ടി.എം കവർച്ചകളുടെ കേസുകൾ പരിശോധിക്കുന്നതിലേക്ക് നീങ്ങിയത്.

കൊവിഡ്‌ വാക്‌സിന്‍ ഇനി 24 മണിക്കൂറും സ്വീകരിക്കാം; വാക്‌സിന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

കവർച്ച നടന്ന സ്ഥലത്തുണ്ടായിരുന്ന ഒരു ട്രക്കറും രണ്ടു വാഹനങ്ങളും കേന്ദ്രീകരിച്ചായി പിന്നിട്ടുള്ള അന്വേഷണം. ഹരിയാന രജിസ്ട്രേഷൻ പോയ വാഹനങ്ങളുടെ ദിശ നോക്കി ഓരോ സ്റ്റേഷനിൽ നിന്നുമുള്ള സി.സി.ടി.വി ദൃശ്യം നോക്കി വാഹനം മംഗളുര് വഴി മുംബൈയിലേക്കും അവിടെ നിന്നും ഹരിയാന ബോർഡറിലേക്കും കടന്നുവെന്ന് മനസിലായി. ഇതോടെ വാഹനത്തെ കുറിച്ചുള്ള കൃത്യമായ വിവരം പോലീസിന് ലഭിക്കുകയും കണ്ണൂരിൽ നിന്നുള്ള പോലീസ് രണ്ടാഴ്ച്ചയ്ക്കുള്ളിൽ പ്രതികളെ ദില്ലി പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

കണ്ണൂരിലെ ദേശീയ പാതയോരത്തെ എ.ടി.എം കൗണ്ടറുകൾ കവർച്ചക്കാർ നോട്ടമിട്ടത് ആയുധധാരികളായ കാവൽക്കാരോ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ യില്ലാത്തതിനാലാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു കല്യാശേരി | മാങ്ങാട്, ഇരിണാവ് എന്നിവടങ്ങളിലെ എ.ടി.എം കൗണ്ടറുകളിൽ കവർച്ച നടത്തിയ പ്രതികളെ പിടികൂടിയ കാര്യം വിശദികരിക്കുന്നതിനിടെയാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ ഈ കാര്യം വ്യക്തമാണിയത്.

ഇതു സംബന്ധിച്ച് ബാങ്കുകൾക്ക് മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. മിക്ക ധനകാര്യ സ്ഥാപനങ്ങൾക്കും എ ടി എം സെന്ററുകൾക്കും മതിയായ സുരക്ഷയില്ല. അതുകൊണ്ട് കവർച്ച നടക്കാനുള്ള സാധ്യതകൾ കൂടുതലാണെന്ന് ആർ. ഇളങ്കോ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരുടെയോ ഗം വിളിച്ചു ചേർക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇളങ്കോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു ഈ കേസിൽ മൂന്നുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഹരിയാന മേവാലത്ത് ജില്ലയിലെ വോജന ഗ്രാമത്തിലെ റിനാലിന്റെ മകൻ നോമാൻ (30) രാജസ്ഥാൻ ഭരത്പൂർ ജില്ലയിലെ ജൂർ ഹാദ് ഗ്രാമത്തിലെ ജലിലിന്റെ മകൻ മു വിൻ 30) ഹരിയാന മേവാൽ ജില്ലയിലെ തൗഡ് ഗ്രാമത്തിൽ കുസിയാങ്ങിന്റെ മകൻ സുജൂദ് (33) എന്നിവരാണ് പിടിയിലായത്.

സിറ്റി പൊലിസ് കമ്മിഷണർ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ വളപട്ടണം സി.ഐ, അനിൽ എസ്.ഐമാരായ റാഫി അഹമ്മദ് . മഹി ജൻ എന്നിവരാണ് ഡൽഹി പൊലിസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കവർച്ചാ സംഘത്തിലെ നാലുപേരെ പിടികിട്ടാനുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21 ന് പുലർച്ചെയാണ് മാങ്ങാട് ബസാറിലെ ഇന്ത്യാ വൺ എ.ടി.എം, കല്യാശേരി ഹൈസ്കുളിന് സമീപത്തെ എസ്.ബി.ഐ എ ടി എം , ഇരിണാവ് റോഡിലെ പാപ്പിനിശേരി സഹകരണബാങ്കിന്റെ എ.ടി.എം എന്നിവടങ്ങളിൽ കവർച്ച നടന്നത്. മാങ്ങാട് എ.ടി.എമ്മിൽ നിന്നും 1.76 ലക്ഷം രൂപയും കല്യാശേരി എ.ടി.എമ്മിൽ നിന്നും 18 ലക്ഷം രൂപയും ഇരിണാവിലെ എ.ടി.എമ്മിൽ നിന്ന് 4.30 ലക്ഷം രൂപയുമാണ് കവർ ത്ത് മൂന്നിടങ്ങളിലും ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം കവർച്ച നടത്തിയത് .

പണം നിറച്ച ട്രേയുടെ ഭാഗം തെരഞ്ഞെടുത്തതായിരുന്നു ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ചത്. കല്യാശേരി മുതൽ തലപ്പാടി വരെ റോഡരികിലെ നുറു കണക്കിന് സി.സി.ടി വി ക്യാമറകൾ പരിശോധിച്ചാണ് കവർച്ചക്കാർ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് വിവരം ശേഖരിച്ചത്. ഒരു ട്രക്ക് ലോറിയിലടക്കം രണ്ട് വാഹനങ്ങളിലെത്തിയ സ്ലം മംഗളുര് ഭാഗത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംഘം ഡൽഹിയിലേക്ക് കടന്നു വെന്ന വിവരം ലഭിച്ചു. തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ ദില്ലി പോലീസുമായി ബന്ധപ്പെട്ട് പ്രതികളെ കുറിച്ചുള്ള പൂർണ വിവരം ശേഖരിച്ചു. ഇതോടെ കഴിഞ്ഞയാഴ്ച്ച നാലംഗ പൊലിസ് സംഘത്തെ ഡൽഹിയിലേക്ക് അയക്കുകയായിരുന്നു. ഡൽഹി പൊലിസിന്റെ പൂർണ സഹകരണത്തോടെ പിടിയിലായ മുന്നുപേരെയും ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം കണ്ണുരിലെത്തിച്ചു. പ്രതികളെ കണ്ണപുരം പൊലീസ് സ്‌റ്റേഷനിൽ നിന്നും ചോദ്യം ചെയ്തു വരികയാണ്. പിടിയിലായവരിൽ നിന്നും 16 ലക്ഷം കണ്ടെത്തിയതായി ആർ.ഇളങ്കോ പറഞ്ഞു.

English summary
Police trapped accused in ATM robbery case in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X