കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുപുഴയില്‍ അവധിദിനങ്ങളില്‍ മദ്യവില്‍പ്പന: ബീവറേജസ് ജീവനക്കാരനെ പോലീസ് കുടുക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഒന്നാം തീയതി അവധിദിവസവും വില്‍പ്പന അവസാനിച്ചു സമയപരിധി കഴിഞ്ഞതിനു ശേഷവും ബീവേറജ്‌സ് ഔട്ട്‌ലെറ്റ് വഴി മദ്യം വിലകൂട്ടി വില്‍പ്പന നടത്തിയ സപ്‌ളെക്കോ വാച്ച്മാന്‍ അറസ്റ്റില്‍. ചെറുപുഴ കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറ മദ്യ വില്‍പ്പന കേന്ദ്രത്തിലെ വാച്ച്മാന്‍ തേര്‍ത്തല്ലിയിലെ ചിറക്കുന്നേല്‍ സി.വി സിബി വര്‍ക്കിയെയാണ് (48) തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രതനകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്.

അപകടക്കേസുകളില്‍ ഇടപെട്ട് കൈക്കൂലിവാങ്ങുന്ന പൊലിസുകാര്‍ക്കെതിരെ മുഖ്യമന്ത്രി: പുറത്താക്കുമെന്ന്..അപകടക്കേസുകളില്‍ ഇടപെട്ട് കൈക്കൂലിവാങ്ങുന്ന പൊലിസുകാര്‍ക്കെതിരെ മുഖ്യമന്ത്രി: പുറത്താക്കുമെന്ന്..

തളിപ്പറമ്പ് സബ് ഡിവിഷന്‍ പരിധിയിലെ പല ബിവറേജസ്‌കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പ്പന കേന്ദ്രങ്ങളിലും രാത്രി വില്‍പ്പന കേന്ദ്രം അടച്ചതിന് ശേഷവും അവധി ദിനങ്ങളിലും വാച്ച്മാന്‍മാരുടെ നേതൃത്വത്തില്‍ വ്യാപകമായി മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് ഡി.വൈ.എസ്.പിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ഡി.വൈ.എസ്.പി ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ. പ്രിയേഷ് എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ഇത്തരത്തിലുള്ള മദ്യ വില്‍പ്പന കൂടുതല്‍ നടക്കുന്നത് ചെറുപുഴയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈം സ്‌ക്വാഡ് ദിവസങ്ങളായി സിബിയെ നിരീക്ഷിച്ചു വരികയായിരുന്നു.

arrest-15674527

ആവശ്യക്കാരെന്ന വ്യാജേന രാത്രിയില്‍ ഔട്ട്‌ലെറ്റ് അടച്ച ശേഷം സമീപിച്ച പോലീസിന് കൂടിയ വിലയ്ക്ക് മദ്യം നല്‍കിയ ഇയാളോട് ഒന്നാം തീയ്യതീയില്‍ 10 ലിറ്റര്‍ മദ്യം വേണമെന്ന് പറയുകയും, ഇതുപ്രകാരം വാങ്ങാനെത്തിയ ക്രൈം സ്‌ക്വാഡ് ചെറുപുഴ എസ്.ഐ മഹേഷ് കെ. നായരുടെ സഹായത്തോടെ സിബിയെ പിടികൂടുകയുമായിരുന്നു.

സാധാരണ വില്‍ക്കുന്നതിന്റെ ഇരട്ടിയോളം വില കൂട്ടിയാണ് ഇയാള്‍ വില്‍പ്പന നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഷോപ്പിലെ മാനേജര്‍ ഉള്‍പ്പെടയുള്ള ജീവനക്കാരുടെ ഒത്താശയോടെയാണ് മദ്യ വില്‍പ്പനയെന്നും വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ജില്ലയിലെ എല്ലാ ബിവറേജസ്‌കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും വര്‍ഷങ്ങളായി ഇത്തരത്തില്‍ വില്‍പ്പന നടക്കുന്നുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായതായി തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

English summary
Police traps Beverages staff for illagal liquor sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X