കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായി: ജലപീരങ്കി പ്രയോഗിച്ച് പോലീസ്!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കനത്ത മഴയെ അതിജീവിച്ച് കണ്ണൂരിൽ പ്രതീകാത്മക നയതന്ത്ര പെട്ടിയുമായി യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് സമരം അക്രമാസക്തമായി. പോലീസ് ബാരിക്കേഡ് ലംഘിക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പോലീസ് വരുൺ പീരങ്കി ഉപയോഗിച്ചു. തുടർന്ന് പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസുകാർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ദേശീയപാതാ ഉപരോധത്തിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.

സച്ചിന്റെ ആവശ്യം അവസാനിക്കുന്നില്ല, ഗെലോട്ടിന് കത്ത്, തിരച്ചടിക്കാന്‍ വസുന്ധരയെ ഇറക്കും!!സച്ചിന്റെ ആവശ്യം അവസാനിക്കുന്നില്ല, ഗെലോട്ടിന് കത്ത്, തിരച്ചടിക്കാന്‍ വസുന്ധരയെ ഇറക്കും!!

ശനിയാഴ്ച്ച രാവിലെ 11ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് കലക്ട്രേറ്റിന് മുൻപിൽ നിന്നും വൻ പോലീസ് സന്നാഹം തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മാർച്ചിനും ഉപരോധ സമരത്തിനും നേതാക്കളായ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമൽജിത്ത്, വിനേഷ്, ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ വി രാഹുൽ,പ്രിനിൽ മതുക്കോത്ത്, ഷിബിന വികെ, അനൂപ് തന്നട, പി ഇമ്രാൻ, കെഎസ്യു ജില്ലാ പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി.കെ അതുൽ, ബ്ലോക്ക്‌ പ്രസിഡന്റ്മാരായ വരുൺ എംകെ, നികേത് നാറാത്ത്, ഫർസിൻ മജീദ്, ലിജേഷ് കെ.പി, ഷനോജ് ധർമ്മടം, കെഎസ്യു ജില്ലാ ഭാരവാഹികളായ ഫർഹാൻ മുണ്ടേരി, അൻസിൽ വാഴവളപ്പിൽ, മുഹസിൻ കീഴ്ത്തളളി തുടങ്ങിയവർ നേതൃത്വം നൽകി.

kannuryouthcongress-

ഇതിനിടെ സ്വർണ്ണക്കടത്തിൽ മന്ത്രി ജലീലിന്റെ രാജിയാവശ്യപ്പെട്ട് ബിജെപി ജില്ലയിലുടനീളം മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ചു. കണ്ണൂരിൽ ജില്ലാ പ്രസിഡൻറ് എൻ ഹരിദാസ്, ജനറൽസെക്രട്ടറി കെ കെ വിനോദ് കുമാർ, പി .ആർ . രാജൻ, കെ രതീഷ് , അർച്ചന വണ്ടിച്ചാൽ, സി.സി. രതീഷ്, അരുൺ കൈതപ്രം, കെ.പി. സഞ്ജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗം ജില്ലാ പ്രസിഡൻറ് എൻ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് മന്ത്രി ജലീലിന്റെ കോലം കത്തിച്ചു. കാടാച്ചിറ യിൽ നടന്ന മാർച്ചിന് കെ പി ഹരീഷ് ബാബു, എ ജിനചന്ദ്രൻ, കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

തളിപ്പറമ്പിൽ പി സുദർശനൻ മാർച്ച് ഉദ്ഘാടനം ചെയ്തു. രമേശൻ ചെങ്ങുനി, എ പി ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് പയ്യാവൂരിൽ അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു. കെ.അജേഷ്, സഞ്‌ജു പയ്യാവൂർ എന്നിവർ നേതൃത്വം നൽകി.

English summary
Police uses Water canon against Youth Congress protest in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X