പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള സര്‍ക്കാരിന്റെ നയങ്ങളും സില്‍വര്‍ ലൈനും ചര്‍ച്ചയാകും
കണ്ണൂര്‍: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ സര്‍ക്കാരിന്റെ നയങ്ങളും സിലവര്‍ ലൈനും ചര്‍ച്ചയാകും. കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ 10 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ചര്‍ച്ചയാവുക സ്വാഭാവികമാണെന്ന് സി പി ഐ എം അറിയിച്ചു. സി പി ഐ എം പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാണ് ഈ പരാമര്‍ശം.
കേരളത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിലയിരുത്തലും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നേക്കാമെന്ന സൂചനയാണ് പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗം നല്‍കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കാണ് ജനങ്ങള്‍ അംഗീകാരം നല്‍കിയത് എന്ന് മുഖപ്രസംഗം വിലയിരുത്തുന്നു.

ബി ജെ പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ബദല്‍ നയങ്ങള്‍ അവതരിപ്പിക്കാന്‍ കേരളത്തിനായി. അത്തരം ബദല്‍ നയം ഉയര്‍ത്തിക്കാട്ടേണ്ട സാഹചര്യം ഉള്ളപ്പോള്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം കണക്കിലെടുക്കും എന്നാണ് വിശദീകരണം. രാജ്യത്ത് നിലവില്‍ കേരളത്തില്‍ മാത്രമാണ് സി പി ഐ എം നേതൃത്വത്തില്‍ അധികാരത്തിലുള്ളത്. തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നണിയുടേയും ഭാഗമാണ് സി പി ഐ എം.
ലോകായുക്ത, യു എ പി എ വിഷയങ്ങളില്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന നയങ്ങള്‍ ഇടതുപക്ഷത്തില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രത്യയശാസ്ത്ര വീക്ഷണത്തിലൂന്നിയ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി പി ഐ എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനാണ് കണ്ണൂര്‍ വേദിയാകുന്നത്. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാകയുമേന്തിയുള്ള ജാഥ അനശ്വര രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാറില്‍ നിന്ന് പ്രയാണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ ഒമ്പതിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിന് പതാക കൈമാറിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവാണ് ജാഥാ മാനേജര്‍. നൂറിലധികം അത്ലീറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ജാഥ പ്രയാണം ആരംഭിച്ചത്. ഇതിന് മുന്‍പ് 2012 ല്‍ കോഴിക്കോടാണ് കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് അരങ്ങേറിയത്.
Recommended Video













Click it and Unblock the Notifications