പഴയങ്ങാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു
കല്യാശേരി: കണ്ണൂര്‍ ജില്ലയില്‍ ഒന്‍പതിടങ്ങളില്‍ നടത്തിയ റെയ്ഡിനു ശേഷം ഇന്ന് പുലര്‍ച്ചെ പോപുലര്‍ ഫ്രണ്ട് നേതാവിനെ പൊലിസ് വീടുവളഞ്ഞു പിടികൂടി. കണ്ണൂര്‍ പഴയങ്ങാടി പിഎഫ്ഐ ഏരിയാ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളയെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കോട്ടക്കലില്‍ നിന്നുമാണ് പയ്യന്നൂര്‍ എസ്‌ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.

പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജന്‍സിയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്ത് പിഎഫ്ഐയുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിലെ കണ്ണൂര്‍ ജില്ലയിലെ രണ്ടാം നിര നേതാക്കളിലൊരാളാണ് പഴയങ്ങാടിയില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പഴയങ്ങാടിയിലെ അറസ്റ്റ് .
കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ ഭാഗമായികണ്ണൂരിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത് കണ്ണൂര്‍ ജില്ലയിലെ ഒന്‍പതി ടങ്ങളില്‍ ഒരേ സമയമാണ് പൊലിസ് റെയ്ഡ് നടത്തിയത്.
കണ്ണൂര്‍ ടൗണ്‍, വളപട്ടണം, ന്യൂ മാഹി, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങി നിരവധി ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.വളപട്ടണത്ത് നൗഫല്‍, വളോരയില്‍ അനസ്,കക്കാട് ഫൈസല്‍, ബംഗലൂരിലെ ഐടി ജീവനക്കാരനായ കിഴുതള്ളിയിലെ മുഹമ്മദ് റംഷീദ് എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
കണ്ണൂര്‍ സിറ്റിയില്‍ മുസാഫിര്‍ പൂവളപ്പിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എന്നാല്‍ പരിശോധനയില്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇവിടങ്ങളില്‍ നിന്നും പണമിടപാടു നടത്തിയ രേഖകളും കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളുടെ പ്രവര്‍ത്തനം നിരോധനത്തിന് ശേഷം ശക്തമാകുന്നുവെന്ന സുചനയെ തുടര്‍ന്നാന്ന് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ ഒരേ സമയം റെയ്ഡു നടത്തിയത്. ഇതോടൊപ്പം ഇപ്പോഴും പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ടു നല്‍കുന്ന ചില വ്യാപാര പ്രമുഖരും നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications