കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവിന്റെ ഭാര്യ ഡിജിപിക്ക് നിവേദനം നൽകി,സംഭവത്തിൽ ദുരൂഹത നീക്കണമെന്ന്

  • By Desk
Google Oneindia Malayalam News

പാനൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവിന്റെ ഭാര്യ ഡിജിപിക്ക് നിവേദനം നൽകി. പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പത്മരാജൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിയുടെ ഭാര്യ രംഗത്തെത്തിയത്. നേരത്തെ ബിജെപി ജില്ലാ നേതൃത്വവും പത്മരാജൻ നിരപരാധിയാണെന്ന വാദം ഉന്നയിച്ച് രംഗത്തെത്തിരുന്നു.

പ്ലസ്ടു ബാച്ചിനായി കെ എം ഷാജിയ്ക്ക് പണം നൽകിയിട്ടില്ല: ആരോപണം തള്ളി സ്കൂൾ മാനേജ്മെന്റ്, നടന്നതെന്ത്പ്ലസ്ടു ബാച്ചിനായി കെ എം ഷാജിയ്ക്ക് പണം നൽകിയിട്ടില്ല: ആരോപണം തള്ളി സ്കൂൾ മാനേജ്മെന്റ്, നടന്നതെന്ത്

പോക്സോ കേസിൽ ഭർത്താവ് അറസ്റ്റിലായ സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം. പാനൂർ പാലത്തായിയിലെ പത്തു വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നും, കേസ് തന്റെ ഭര്‍ത്താവിനെതിരെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പ്രതി പത്മരാജന്റെ ഭാര്യ വിവി ജീജയാണ് വെള്ളിയാഴ്ച്ച രാവിലെ ഡിജിപിക്ക് നിവേദനം നല്‍കിയത്.

padmarajan12

സംഭവത്തിൽ മുസ്ലീം ലീഗ്, എസ്ഡിപിഐ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായെന്നാണ് ആരോപണം. അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചു. പീഡനം നടന്നു എന്ന് കുട്ടി ആരോപിക്കുന്ന ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവ് സ്‌കൂളില്‍ ഇല്ലെന്നും ഇവർ വാദിക്കുന്നു. അതു പോലെ ക്ലാസ് മുറിയില്‍ നിന്നും രണ്ടര മീറ്റര്‍ മാറിയുള്ള ശുചി മുറിയില്‍ നിന്നാണ് പീഡിപ്പിച്ചതെന്ന വാദം ബാലിശമാണെന്ന് ആര്‍ക്കും ബോധ്യമാകുമെന്നും നിവേദനത്തിൽ പറയുന്നു.

അതിനു പുറമെ പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ പരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. കുട്ടി നൽകിയ മൊഴി ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് പരിശോധനയില്‍ ബോധ്യപ്പെടുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. സത്യം പുറത്തു വരുന്നതിന് കുറ്റമറ്റ രീതിയില്‍ അന്വേഷണം അനിവാര്യമാണെന്നും അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നും ബിജെപി നേതാവിന്റെ ഭാര്യ നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമേ കേസ് അന്വേഷണത്തിനായി നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും മാനസികരോഗ വിദഗ്ധരുടെ സേവനം കൂടി
തേടണമെന്നും ജീജ പരാതിയില്‍ പറയുന്നു.

അതേ സമയം സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി ഉൾപ്പെടുത്തി വാര്‍ത്തകൾ റിപ്പോർട്ട് ചെയ്യുന്നത് ഈ കേസിനെ അട്ടിമറിക്കാനാണെന്നും ഇവർ ആരോപിക്കുന്നു. പണം നല്‍കിക്കൊണ്ടുള്ള വാര്‍ത്ത വാർത്തകളാണ് പുറത്തുവരുന്നതെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.

നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ എനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരേണ്ട അവസ്ഥയാണ് എന്നും ഡിജിപിക്ക് ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിപിക്ക് നിവേദനം നൽകാനെത്തിയ ഇവരോടൊപ്പം അഭിഭാഷകനും ബിജെപി നേതാക്കളുമുണ്ടായിരുന്നു. ഇതിനിടെ പീഡനക്കേസിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസും രംഗത്തെത്തിയിരുന്നു.

പാലത്തായി പീഡനത്തിന് പിന്നിൽ പോക്സോ ജിഹാദിയെന്ന് ആരോപിച്ച ബിജെപി നേതൃത്വം പത്മരാജനെ എങ്ങനെയെങ്കിലും രക്ഷിക്കാൻ നിയമവഴി തേടുകയാണ്. പാലത്തായി പീഢനക്കേസിൽ നേരത്തെയെടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബി ജെപി നേതൃത്വം. സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെ ബി-ജെപി നേതൃത്വം പ്രതിരോധിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്.

പാലത്തായി പീഡന കേസിൽ കേരള പോലീസ് നടത്തിയ അന്വേഷണം ഏകപക്ഷീയമാണെന്നും വ്യക്തമായ തെളിവുകൾ ലഭിക്കാതെ നിരപരാധിയായ അധ്യാപകനെ പിടികൂടുകയാണ് ചെയ്തതെന്നും പാർട്ടി ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. ചില മത തീവ്രവാദ സംഘടനകളുടെയും രാഷ്ടീയ പാർട്ടികളുടെയും സ്വാധീനത്താൽ പത്മരാജനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻഹരിദാസ് ചൂണ്ടിക്കാട്ടി.

കേസിലെ സത്യാവസ്ഥ അറിയാൻ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ നിലപാട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതികരിച്ച പത്മരാജനെതിരെ നേരത്തെ വധഭീഷണിയുണ്ടായിരുന്നു. പീഡനം നടന്നുവെന്നു പറയുന്ന ജനുവരി 15ന് പത്മരാജൻ മാസ്റ്റർ സ്കൂളിൽ ഉണ്ടായിരുന്നില്ല. കാൻസർ ബാധിതനായ ഭാര്യാപിതാവിനൊപ്പം കോഴിക്കോട് പോയിരിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മറ്റു രണ്ടു ദിവസങ്ങളിലും മൊഴി നൽകിയ കുട്ടി തിയ്യതി തെറ്റായാണ് പറഞ്ഞത്. മാത്രമല്ലസ്റ്റേജിന്റെ പുറകേയായി ഒരു ക്ളാസ് മുറിക്ക്‌ മുഖാമുഖം തിരിഞ്ഞാണ് കംഫർട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇവിടെ നിന്നും പീഡനം നടക്കാൻ സാധ്യതയില്ലെന്നാണ് പത്മരാജനെ അനുകൂലിക്കുന്നവർ പറയുന്നു. ഇതേ കാര്യം തന്നെയാണ് പത്മരാജന്റെ ഭാര്യയും ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

English summary
Posco case: Accused wife fle coplainst to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X