കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയജലമിറങ്ങുന്നു: കണ്ണൂരില്‍ വീടുകളില്‍ ശുചീകരണം തുടങ്ങി, ഉടന്‍ മാറിത്താമസിക്കേണ്ടെെന്ന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കനത്തമഴ ചെറുതായി ശമിച്ചതോടെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പ്രളയജലമിറങ്ങുന്നു. കനത്ത വെള്ളക്കെട്ടുയര്‍ന്ന ശ്രീകണ്ഠപുരം, ചെങ്ങളായി, ഇരിക്കൂര്‍, ഇരിട്ടി മേഖലകളില്‍ വളരെ പതുക്കെയും പാമ്പുരുത്തി, പയ്യന്നൂര്‍, പഴയങ്ങാടി, ചെറുപുഴ, കുത്തുപറമ്പ്, പാപ്പിനിശ്ശേരി, വളപട്ടണം, കണ്ണൂര്‍ സിറ്റി, തലശ്ശേരി, തളിപ്പറമ്പ്, ചപ്പാരപ്പടവ് മേഖലകളില്‍ വളരെ വേഗത്തിലും വെള്ളമിറങ്ങി തുടങ്ങി.

ഉഴവൂരിന്‍റേയും രാമചന്ദ്രന്‍ നായരുടേയും കുടുബത്തെ സഹായിച്ചത് പ്രളയഫണ്ടില്‍ നിന്നോ: സത്യാവസ്ഥയെന്ത്ഉഴവൂരിന്‍റേയും രാമചന്ദ്രന്‍ നായരുടേയും കുടുബത്തെ സഹായിച്ചത് പ്രളയഫണ്ടില്‍ നിന്നോ: സത്യാവസ്ഥയെന്ത്

പ്രളയജലമൊഴിഞ്ഞു തുടങ്ങിയതിനെ തുടര്‍ന്ന് മിക്ക പ്രദേശങ്ങളിലും വീടുകളും കിണറുകളും വൃത്തിയാക്കി തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ വീടുകളിലെത്തി ശുചീകരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉടനെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ഉടന്‍ വീടുകളിലേക്ക് താമസം മാറേണ്ടെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളും കിണറുകളും പൂര്‍ണ്ണമായും ശുചീകരിച്ച ശേഷം കുടിവെള്ള സ്രോതസ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രം പുനരധിവാസം സാധ്യമാക്കിയാല്‍ മതിയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

sreekandapuram-1

വെള്ളമിറങ്ങി തുടങ്ങിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ ശാഠ്യം പിടിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ക്യാംപില്‍ തന്നെ താമസിപ്പിക്കുകയാണ്. മഴയ്ക്ക് പൂര്‍ണ്ണമായും ശമനമുണ്ടായാല്‍ മാത്രം ക്യാംപുകളില്‍ നിന്ന് താമസക്കാരെ വീടുകളിലേക്ക് വിട്ടാല്‍ മതിയെന്നാണ് തീരുമാനം. പ്രളയജലമിറങ്ങിയാലും പ്രളയം വിഴുങ്ങിയ പ്രദേശങ്ങളില്‍ സാധാരണ ജീവിതം സാധ്യമാകാന്‍ ഇനിയും സമയമെടുക്കും. വൈദ്യുതി, കുടിവെള്ളം വിതരണം എന്നിവ സാധാരണ നിലയിലാകാന്‍ ഇനിയുമേറെ സമയമെടുക്കുമെന്നാണ് സന്നദ്ധ സേവനപ്രവര്‍ത്തകര്‍ പറയുന്നത്.

English summary
Post flood cleaning started in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X