പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പൊള്ളലേറ്റു മരിച്ചത് തൊഴിൽപീഡനമെന്ന് ആരോപണം
മട്ടന്നൂര്‍: ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ തലമുണ്ടയില്‍ വീട്ടുപറമ്പില്‍ പൊള്ളലേറ്റ് കൂടാളി പോസ്റ്റാഫീസ് ജീവനക്കാരന്‍ തലമുണ്ട ആക്കിച്ചാല്‍ ശോഭ നിവാസിലെ സി.പവിത്രന്‍ (56) മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ചു കുടുംബം രംഗത്തെത്തി.
ഗൃഹനാഥന്റെ മരണത്തിന് പിന്നില്‍ തൊഴില്‍ പീഡനമാണെന്ന് ആരോപിച്ചു ഭാര്യയും ബന്ധുക്കളും നല്‍കിയ പരാതിയില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചക്കരക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയാണ് കേസ് അന്വേഷണം നടത്തുന്നത്. പവിത്രന്‍ ജീവനൊടുക്കുന്നതിന് പ്രേരണയായത്.

പോസ്റ്റാഫീസ് അധികൃതരില്‍ നിന്നുളള ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ശോഭനയും ബന്ധുക്കളും ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇതിനു തതെളിവായി പവിത്രന്റെതെന്നു കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടാളി പോസ്റ്റാഫീസെന്ന നരകത്തിലേക്ക് ഇനിയില്ല എന്ന സൂചനയോടെയാണ് കത്ത് ആരംഭിക്കുന്നതെന്നു ഇവര്‍ പറയുന്നു. ഈകത്തിന്റെ കോപ്പിസഹിതമാണ് പൊലിസില്‍ പരാതി നല്‍കിയത്.
പവിത്രന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് സി പി ഐ എം തലമുണ്ട ലോക്കല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പവിത്രന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ബന്ധുക്കള്‍ രംഗത്തുവന്നത് കഴിഞ്ഞ ജനുവരി 16ന് പുലര്‍ച്ചെയാണ് പവിത്രനെ വീട്ടുപറമ്പിലെ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് തീപൊളളലേറ്റ നിലയില്‍ കണ്ടെത്തിയത്. സാധാരണയായി ഇവിടെ മാലിന്യം കത്തിക്കാന്‍ പവിത്രനെത്താറുണ്ട്. മാലിന്യത്തിന് തീകൊളുത്തുന്നതിനിടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. വീണുകിടക്കുന്ന ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുക്കളെത്തിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയില്‍ ചികിത്‌സയിലായിരുന്ന ഇയാള്‍ മരണമടയുകയായിരുന്നു. എന്നാല്‍ പിന്നീടാണ് പവിത്രന്‍ എഴുതിവെച്ച ആത്മഹത്യകുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിങടക്കമുളള അത്യാധൂനിക സംവിധാനങ്ങളുളള പോസ്റ്റ് ഓഫീസാണ് കൂടാളിയിലേത്. ജീവനക്കാര്‍ കുറവും സൗകര്യങ്ങള്‍ കൂടുതലുമുളള കൂടാളി പോസ്റ്റ് ഓഫീസില്‍ ജീവനക്കാര്‍ കുറവാണെന്നും ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടുതലാണെന്നു പ്രദേശവാസികളും പറയുന്നു. അമിതമായ ജോലിഭാരം കാരണം പവിത്രന്‍ മാനസികസംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.സംഭവം വിവാദമായതോടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രാദേശിക സി.പി. എം നേതൃത്വവും നാട്ടുകാരും.












Click it and Unblock the Notifications