കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോസ്റ്റല്‍ വോട്ട്: കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പൊലിസുകാരെ സര്‍വിസില്‍ നിന്നും പുറത്താക്കും, കടുത്ത നടപടിക്കൊരുങ്ങി ഡിജിപി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബേക്കലില്‍ യുഡിഎഫ് അനുഭാവികളായ 33 പൊലീസുദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന ആരോപണത്തില്‍ രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. എഎസ്‌ഐ റാങ്കിലുള്ള റൈറ്റര്‍ ശശി, സിപിഒ സുരേഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സിപിഒയായ സുരേഷ് പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗമാണ്.

<strong>പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വി‌... നന്നംമുക്ക് പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്</strong>പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വി‌... നന്നംമുക്ക് പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്

അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. മെയ് 12നാണ് പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയത്. 16നാണ് അപേക്ഷ പോസ്റ്റ് ഓഫീസില്‍ എത്തിയത്. പക്ഷേ, 24ന് മാത്രമേ കളക്ടറേറ്റിലെ സെക്ഷനില്‍ അപേക്ഷ എത്തിയുള്ളൂ. അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ഇത് പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തല്‍.

Election

44 പൊലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്ന പരാതിയിലാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 33 പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇമെയിലായാണ് പരാതി നല്‍കിയത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പറയുന്നത്.

ഇതേത്തുടര്‍ന്നാണ് പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയത് അന്വേഷിക്കുന്ന അതേ ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസിന്റെ അന്വേഷണവും ഡിജിപി കൈമാറിയത്.തെരഞ്ഞെടുപ്പ് അട്ടിമറിച്ച പൊലിസുകാരെ അടിയന്തിരമായി സര്‍വിസില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് അട്ടിമറിച്ച കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനിടെ പോസ്റ്റല്‍ വോട്ടു വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം യു.ഡി. എഫ്് ഏറെ ശക്തമാക്കിയിരിക്കുകയാണ്.

English summary
Postal vote issue; Two policemen found guilty will be evicted from service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X