കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദീപേഷിന്റെ ആരോപണങ്ങൾ തെറ്റ്: ക്ഷണിച്ചതിന് തെളിവുകൾ കൈയ്യിലുണ്ടെന്ന് പ്രദീപ് ചൊക്ളി

  • By Desk
Google Oneindia Malayalam News

തലശേരി: സംവിധായകൻ ടി ദീപേഷ് ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യ സംഘാടകനും സംവിധായകനുമായ പ്രദീപ് ചൊക്ളി പ്രതികരിച്ചു. ദീപേഷിനെ മേളയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന ആരോപണത്തിന്റെ സത്യാവസ്ഥയെല്ലാവർക്കുമറിയാം.
അതേ കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ല. ദീപേഷിനെ ചലച്ചിത്ര മേളയിലേക്ക് ക്ഷണിച്ചതിന്റെ തെളിവുകൾ ഉൾപ്പെടെ തന്റെ കൈയ്യിലുണ്ട്.

'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം
കഴിഞ്ഞ ദിവസം ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ടു നടന്ന ചിത്രരചനയിൽ ഉൾപ്പെടെ ദീപേഷിന് സ്ഥാനമുണ്ടായിരുന്നു. ദീപേഷിനെ ചുമതല ഏൽപ്പിച്ചവർ തന്നെ നേരത്തെ ബന്ധപ്പെടുകയും ചെയ്തിരുന്നു. വരാനാകില്ലെന്നാണ് മറുപടി പറഞ്ഞത്. ഐ.എഫ്.കെയുടെ ഫിലിം ഫെസ്റ്റിവൽ തലശേരിയിൽ ആദ്യമായാണ് നടക്കുന്നത്. ചലച്ചിത്ര അക്കാദമി അംഗമെന്ന നിലയിൽ ഈ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്.

kannurhj-1613

ഈ കൊവിഡ് കാലത്ത് ചലച്ചിത്ര മേള വിജയിപിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നും വിവാദങ്ങൾ ഒഴിവാക്കി എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും പ്രദീപ് ചൊക്ളി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്താരാഷ്ട ചലച്ചിത്ര മേള നടത്തുന്നത് ചലച്ചിത്ര അക്കാദമിയിലെ ചില കറക്കു കമ്പി നിക്കാരാണെന്ന് സംവിധായകൻ ടി. ദീപേഷ് കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ജൂറിയായി ക്രൈസ്തവ പുരോഹിതനെ ഉൾപ്പെടുത്തിയത് മതേതരത്വത്തെ അട്ടിമറിക്കാനാണെന്നും സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ ടി ദീപേഷ് . കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. മത നേതാക്കൾ ജൂറിയായാൽ മതേതര ആശയം പറയുന്ന ചിത്രം മേളയിൽ അംഗീകരിക്കപ്പെടില്ല.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ചലചിത്ര അക്കാദമി ഗൂഢാലോചന നടത്തുന്നുണ്ട്. പിണറായി വിജയന് എതിരെയുള്ള വിമർശനങ്ങൾക്ക് ദൃശ്യാഭാഷയാണ് അക്കാദമി നൽകുന്നത്.

ഭരണത്തെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് അക്കാദമി എന്ന കറക്ക് കമ്പനി നടത്തുന്നത്. പാലാരിവട്ടം പാലം നിർമ്മാണത്തിൽ അഴിമതി നടന്നിട്ടില്ലന്ന് പറയുന്ന സിബി മലയിൽ അക്കാദമി മെമ്പറാണ്. തലശ്ശേരിയിൽ നടക്കുന്ന മേളയിലേക്ക് ക്ഷണം ലഭിച്ചില്ലന്നും ദീപേഷ് പറഞ്ഞു. തന്റെ വീടു നിൽക്കുന്ന സ്ഥലത്തു നിന്നും നോക്കിയാൽ കാണാവുന്ന ദുരത്തിലാണ് മേള നടക്കുന്നത്. എന്നാൽ തന്നെ പോലുള്ളവരെ ക്ഷണിച്ചുവെന്നാണ് സംഘാടകർ പുറമേക്ക് പറയുന്നത്. സലിം കുമാറിനെ കൊച്ചിയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ നിന്നും ഒഴിവാക്കിയ സമാനമായ അനുഭവമാണ് തനിക്കു മുണ്ടായത്. കറുത്ത നിറക്കാരനായതു കൊണ്ടാണ് കമലും കൂട്ടരും അവാർഡ് ജേതാവായ സലിം കുമാറിനെ ഒഴിവാക്കിയതെന്നും ദീപേഷ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് മേളയുടെ മുഖ്യസംഘാടകരിലൊരാളായ പ്രദീപ് ചൊക്ളി രംഗത്തെത്തിയത്.

English summary
Pradeesp Chokli about allegation of Deepesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X