Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരൻ നടത്തിയ വ്യക്തിപരമായ വിമർശനങ്ങൾക്ക് നിയമനടപടി സ്വീകരിക്കും: പ്രശാന്ത് ബാബു

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപിയും മുൻ വിശ്വസ്തനും ഡ്രൈവറുമായ. പ്രശാന്ത് ബാബുവുമായുള്ള പോര് കടുക്കുന്നു. ഡി.സി സി ഓഫീസ് നിർമ്മാണത്തിലെ ഫണ്ട് തട്ടിപ്പ്, ചിറക്കൽ രാജാസ് സ്കൂളിൻ്റെ പേരിൽ നടത്തിയ പണപ്പിരിവ് എന്നിവയുമായി ബന്ധപ്പെട്ടു സുധാകരൻ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ബാബു വിജിലൻസിൽ പരാതി നൽകുകയും വിജിലൻസ് കേസെടുക്കുകയും ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള രാഷ്ട്രീയ പോര് കടുത്തത്.

ഇതേ തുടർന്ന് തന്നെവ്യക്തിപരമായി വാർത്താ സമ്മേളനത്തിൽ അധിക്ഷേപിച്ചതിന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രശാന്ത് ബാബു പറഞ്ഞു കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമർശനമുന്നയിക്കുന്നയാളെ വ്യക്തിപരമായി പൊതു സമൂഹത്തിൽ അധിക്ഷേപിക്കുന്നത് ഉന്നത രാഷ്ട്രീയ നേതാവിന് ചേർന്നതല്ല.സുധാകരൻ കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ തനിക്കും കുടുംബത്തിനും അവമതിപ്പുണ്ടാക്കി.

 k-sudhakaran-750-

ഇതിനാൽ കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രശാന്ത് ബാബു പറഞ്ഞു. വിജിലൻസ് കേസിൽ പരാതിക്കാരനായ പ്രശാന്ത് ബാബു. രാപ്പകൽ മദ്യപാനിയാണെന്ന വിവാദ പരാമർശം പിൻവലിച്ച് സുധാകരൻ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. കുറേക്കാലം കൂടെയുണ്ടായിരുന്നതിനാൽ കെ.സുധാകരന്റെ ദു:ശീലങ്ങൾ എല്ലാം അറിയാമെന്നും മുച്ചീട്ട് കളിക്കാരനാണ് സുധാകരനെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തി.

പ്രശാന്ത് ബാബു രാപ്പകൽ മദ്യപാനിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കെ.സുധാകരൻ്റെ പരമർശം. ഈ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രശാന്ത് ബാബു പറഞ്ഞു. സുധാകരൻ്റ ദു:ശീലങ്ങളെല്ലാം തനിക്ക് അറിയാം. മാന്യത കൊണ്ട് എല്ലാം തുറന്ന് പറയുന്നില്ല. പാർലമെൻ്റ് സമ്മേളനവും മുച്ചീട്ട് കളിയും ഒരുമിച്ചു വന്നാൽ മുച്ചീട്ട് കളിക്ക് പോകുന്നയാളാണ് സുധാകരൻ.

കെ പി സി സി ഓഫീസിൽ മുച്ചീട്ട് കളിയുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രശാന്ത് ബാബു പറഞ്ഞു.ഡി സി സി ഓഫീസിന് വേണ്ടി ഗൾഫിൽ നിന്നും കെ.സുധാകരൻ പണം പിരിച്ചതിന് തെളിവുണ്ട്. മൂന്നരക്കോടി രൂപ പിരിച്ച കാര്യം കെ സുധാകരൻ തന്നെ മുൻപ് വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ്.

സദാസമയവും കള്ളത്തോക്കും കൊണ്ട് നടക്കുന്നയാളാണ് സുധാകരൻ.പട്ടാളത്തിൽ ചേർക്കാമെന്ന് പറഞ്ഞ് കെ. സുധാകരൻ ആളുകളിൽ നിന്ന് പണം വാങ്ങിയ സംഭവമുണ്ട്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം തുടർന്നാൽ സുധാകരനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.ഡി.സി.സി ഓഫിസിനായി മൂന്നര കോടി രൂപ പിരിച്ചുവെന്ന് കെ.സുധാകരൻ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ്.

അതുകൊണ്ടുതന്നെ സുധാകരാർ പണപ്പിരിവ് നടത്തിയതിന് തെളിവുകളുമുണ്ടെന്ന് പ്രശാന്ത് ബാബു അറിയിച്ചു.ഡി.സി.സി.പ്രസിഡൻ്റായ കാലയളവിൽ പട്ടാളത്തിൽ ആളുകളെ ചേർക്കാമെന്ന് പറഞ്ഞ് പയ്യന്നൂർ സ്വദേശിയായ ഒരു സഹകാരി മുഖേനെ പണം വാങ്ങി സുധാകരൻ ആറോളം പേരെ വഞ്ചിച്ചുവെന്നും ആ കേസ് അടുത്ത കാലത്താണ് കോടതിയിൽ കഴിഞ്ഞതെന്നും പ്രശാന്ത് ബാബു പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+