കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണവും പണവും തട്ടിയെടുത്ത് കള്ളകേസില്‍ കുടുക്കിയെന്ന് പ്രവാസിയുടെ ഭാര്യ

പോലീസില്‍ നിന്നും നീതിലഭിച്ചില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നുമാണ് തട്ടിപ്പിന് ഇരയായ റസിയ പറയുന്നത്

Google Oneindia Malayalam News
press meet

കണ്ണൂര്‍: സുഹൃത്തായ സ്ത്രീക്ക് സ്വര്‍ണവും പണവും വായ്പനല്‍കി വഞ്ചനക്കിരയായ സ്ത്രീ തന്നെ കള്ള കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തി. തനിക്കെതിരെ ഭീഷണിയുണ്ടായിട്ടും പൊലിസില്‍ നിന്നും നീതിലഭിക്കുന്നില്ലെന്നാണ് പ്രവാസിയുടെ ഭാര്യമായ വീട്ടമ്മയുടെ പരാതി. കണ്ണൂര്‍ താവക്കര ഒയാസിസ് ഫ്‌ളാറ്റില്‍ താമസിക്കുന്ന പിസി റസിയയാണ് വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര ആരോപണവുമായി രംഗത്തു വന്നത്.

പോലീസില്‍ നിന്നും നീതിലഭിച്ചില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും റസിയ പറഞ്ഞു. നേരത്തെ തോട്ടട അമ്മുപറമ്പില്‍ താമസിക്കുന്ന കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിയായ സീനത്തിനാണ് നാലുലക്ഷം രൂപയും അഞ്ചുപവനും വായ്പയായി കൊടുത്തത്. ഇവര്‍ക്ക് സഹകരണബാങ്കിലുണ്ടായ വായ്പ പുതുക്കാനാണ് അടുത്ത പരിചയമുളളതു കൊണ്ടു പണം കൊടുത്തു സഹായിച്ചത്.

എന്നാല്‍ തനിക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ ഇവര്‍ കൊടുത്ത പണവും തിരിച്ചു നല്‍കിയില്ലെന്നും ഇതു ചോദിക്കാന്‍ ചെന്ന തന്നെ പള്ളിക്കുന്നിലെ അഭിഭാഷകനായ അജിത്തുമായി ചേര്‍ന്നു വീടാക്രമിച്ചുവെന്നു പറഞ്ഞു കളളക്കേസില്‍ കുടുക്കുകയാണ് ചെയ്തത്. ഈ കേസില്‍ താന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.

ഇതിനു ശേഷം സീനത്തിനു വേണ്ടി അഡ്വ. അജിത്ത് തന്നെ നിരന്തരം വ്യക്തിപരമായി ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും മാനഹാനി വരുത്തുന്ന വിധത്തില്‍ കുപ്രചരണം നടത്തുകയാണെന്നും റസിയ ആരോപിച്ചു. ഇതിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ് പെക്ര് വിനു മോഹന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല.

സ്ത്രീകള്‍ പരാതിയുമായി ടൗണ്‍ സ്റ്റേഷനില്‍ ചെന്നാല്‍ സിഐ മുഖം കൊണ്ടു ഗോഷ്ഠി കാണിക്കുകയും പരാതി കൈക്കൊണ്ടു തട്ടികളിക്കുകയുമാണെന്ന് റസിയ ആരോപിച്ചു. താന്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രിക്ക് പോയി പരാതികൊടുക്കൂവെന്നാണ് സിഐ പറയുന്നതെന്നും റസിയ ആരോപിച്ചു.

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വ്യാജ പ്രചരണമാണ് എതിര്‍കക്ഷികള്‍ നടത്തുന്നത്. മതിയായ യോഗ്യതയില്ലാതെ പ്രാക്ടീസ് ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആരോപണ വിധേയനായ അഭിഭാഷകന്റെ ഓഫിസ് പൊലിസ് റെയ്ഡു ചെയ്തു പൂട്ടിച്ചതാണെന്നും റസിയ പറഞ്ഞു.

English summary
pravasi's wife accused her gold and money taken by another women and cheats her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X