ഓട്ടോ പണി കൊടുത്ത് കിയാല്‍: വിമാനത്താവളത്തില്‍ നിന്നും ഇനി പ്രീപെയ്ഡ് ഓട്ടോസര്വീസും
കണ്ണൂര്‍: വിമാനത്താവളം വന്നാല്‍ കൂടുതല്‍ തൊഴിലവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തു നിന്ന മട്ടന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് മുട്ടന്‍ പണികൊടുത്ത് കിയാല്‍ അധികൃതര്‍. നേരത്തെ സ്വകാര്യ ഓട്ടോറിക്ഷകള്‍ക്കും ടാക്സിവാഹനങ്ങള്‍ക്കും വിമാനത്താവളത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ച കിയാല്‍ ഇപ്പോള്‍ ഇവരെ പൂര്‍ണമായും ഒഴിവാക്കി കൊണ്ടു ഓട്ടോ സര്‍വിസ് നടത്താനുള്ള അവകാശവും സ്വകാര്യ കമ്പിനിക്ക് നല്‍കിയിരിക്കുകയാണ്. ഇതോടെ മട്ടന്നൂര്‍ നഗരത്തിലെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയാല്‍ 100 രൂപയ്ക്ക് ഓട്ടോറിക്ഷ വിളിച്ച് വീട്ടിലെത്താമെന്ന പദ്ധതിയാണ് കിയാല്‍ നടപ്പിലാക്കുന്നത്. ഇതോടെ കേരളത്തില്‍ ആദ്യമായി പ്രീ പെയ്ഡ് ഓട്ടോ സര്‍വ്വീസ് തുടങ്ങിയ വിമാനത്താവളമായിരിക്കുകയാണ് കണ്ണൂര്‍. വിമാനത്താവളത്തില്‍ ടാക്സി സര്‍വ്വീസ് നടത്തുന്ന കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനിയാണ് ഓട്ടോ, ഓട്ടോ ടാക്സി സര്‍വ്വീസും തുടങ്ങിയിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലാണ് ആദ്യമായി ഓട്ടോ സര്‍വ്വീസ് അനുമതി നല്‍കുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത കിയാല്‍ എം.ഡി വി. തുളസീദാസും പറഞ്ഞു.

അഞ്ചു വനിതകളുള്‍പ്പെടെ 20 ഓട്ടോ ഡ്രൈവര്‍മാരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് നടത്തുക. മട്ടന്നൂരിലേക്ക് 100 രൂപയും ഓട്ടോ ടാക്സിക്ക് 150 രൂപയുമാണ് നിരക്ക്. കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലേക്ക് 600 രൂപയും ഇരിട്ടിയിലേക്ക് 300 രൂപയും അഞ്ചരക്കണ്ടിയിലേക്ക് 250 രൂപയുമാണ് ഈടാക്കുക. വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്പ്പെടുത്തുന്നെന്നാരോപിച്ച് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് പണിമുടക്കുള്‍പ്പെടെയുള്ള പ്രതിഷേധം സംഘടിപ്പിച്ചുന്നു. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാരും ഓട്ടോ തൊഴിലാളികളും തമ്മില്‍ തര്‍ക്കവും പതിവായിരുന്നു. ഇതിനിടെയാണ് സി.ടി.ആന്റ് ടി കമ്പനി തന്നെ വിമാനത്താവളത്തില്‍ ഓട്ടോ സര്‍വീസും തുടങ്ങിയത്.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications