കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ ആയിരം ലൈബ്രറികളിൽ ഭരണഘടനയുടെ ആമുഖം അനാഛാദനം ചെയ്യും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജില്ലയിലെ ആയിരം ലൈബ്രറികളിൽ ഭരണഘടനയുടെ ആമുഖം അനാഛാദനം ചെയ്യും. 26ന് റിപ്പബ്ലിക്ക് ദിനം മുതൽ 30ന് ഗാന്ധി രക്തസാക്ഷി ദിനം വരെയുള്ള ദിവസങ്ങളിലായാണ് ആമുഖം അനാഛാദനവും ഭരണഘടന സംരക്ഷണ സദസ്സും സംഘടിപ്പിക്കുക. നമ്മൾ ഭാരതത്തിലെ ജനങ്ങൾ ഭാരതത്തെ പരമാധികാര സ്ഥിതി സമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരൻമാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം തുടങ്ങിയവ പ്രഖ്യാപിക്കുന്ന ഭരണഘടനയെ കുറിച്ച് ലൈബ്രറികളിൽ ചർച്ചക്ക് വിധേയമാക്കും.

 പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; രണ്ടാം തവണയും പ്രധാനമന്ത്രിയുടെ അസം സന്ദർശനം റദ്ദാക്കി പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; രണ്ടാം തവണയും പ്രധാനമന്ത്രിയുടെ അസം സന്ദർശനം റദ്ദാക്കി

images-1

ഭരണഘടന സംരക്ഷണ സദസ്സിൽ ക്ലാസ് എടുക്കുന്നവർക്ക് വേണ്ടിയുള്ള പരിശീലനവും യുവജന ദിനാഘോഷവും 14ന് വൈകീട്ട് അഞ്ചിന് ജില്ലാ ലൈബ്രറി ഹാളിൽ നടക്കും. കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ പി ജെ വിൻസെന്റ്, യുവജനക്ഷേമ ബോർഡ് മെമ്പർ ബിജു കണ്ടക്കൈ എന്നിവർ ക്ലാസെടുക്കും. പരിശീലനത്തിൽ മേഖലയിൽ നിന്ന് പത്ത് പേരെ വീതം പങ്കെടുപ്പിക്കണമെന്ന് ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി യോഗംഅഭ്യർത്ഥിച്ചു. യോഗത്തിൽ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. സെക്രട്ടറി പി കെ ബൈജു സംസാരിച്ചു.

English summary
Preamble of Indian constitution to be displays in 100 libraries in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X