കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനിശ്ചിതത്വം നീങ്ങി: ബെംഗളുരുവിൽ നിന്നെത്തിയ ഗർഭിണിയ്ക്ക് സ്വദേശിനിയ്ക്ക് കേരളത്തിൽ കടക്കാൻ അനുമതി

  • By Desk
Google Oneindia Malayalam News

​ തലശേരി: ബെം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​യ​നാ​ട് അ​തി​ർ​ത്തി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ൻ ശ്ര​മി​ച്ച ഗ​ർ​ഭി​ണിയ്ക്ക് കേരളത്തിലേക്ക് കടക്കാൻ അനുമതി. മു​ത്ത​ങ്ങ വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് വ​രാ​ൻ ശ്ര​മി​ച്ച ഒ​ൻ​പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ ഷി​ജി​ല​ക്കാ​ണ് അനുമതി ലഭിച്ചത്. ജില്ലയിലെത്തിയാൽ കർശന നിരീക്ഷണത്തിൽ കഴിയാമെന്ന് സത്യവാങ്മൂലം എഴുതി നൽകിയതോടെയാണ് കേരളത്തിലേക്ക് കടക്കാൻ അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം യുവതിയ്ക്ക് പ്രവേശനം അനുവദിച്ചതായി ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലാണ് നിരീക്ഷണത്തിൽ പാർപ്പിക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. പ്രത്യേക സംവിധാനങ്ങളോടെ ആംബുലൻസിലാണ് മൂലഹൊള്ള അതിർത്തിയിൽ നിന്ന് വയനാട്ടിലേക്ക് എത്തിക്കുന്നത്. ബത്തേരി തഹസിൽദാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.

ഇതിലും മികച്ച രാജ്യസ്നേഹം ഉണ്ടോ? കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളെ അഭിനന്ദിച്ച് സോണിയ ഗാന്ധിഇതിലും മികച്ച രാജ്യസ്നേഹം ഉണ്ടോ? കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളെ അഭിനന്ദിച്ച് സോണിയ ഗാന്ധി

മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുനിന്ന ശേഷമാണ് കേരളത്തിലേക്ക് കടക്കാൻ അനുവദിച്ചത്. അതേ സമയം ഗർഭിണിയായ യുവതിക്കൊപ്പം എത്തിയ സഹോദരിയും രണ്ട് മക്കളും മൂലഹൊള്ളയിൽ തന്നെയാണുള്ളത്. കൊവിഡ് റെഡ് സോണുകളിൽ നിന്ന് വരുന്നവർ 28 ദിവസം കർശന നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിലവിലുള്ള ചട്ടം ഇതനുസരിച്ചാണ് ഗർഭിണിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിലാണ് പ്രവേശനാനുമതി ലഭിക്കുന്നത്.

ഇതിനിടെ കോവിഡ്‌ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കാതെ തിങ്കളാഴ്‌ച കൂടുതൽ പേർ ഇറങ്ങിയതോടെ പൊലീസ്‌ വലഞ്ഞു. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ്‌ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങിയത്‌. വിഷുക്കണിക്കും സദ്യയൊരുക്കാനുമുള്ള സാധനങ്ങൾ വാങ്ങുന്നതിനായിരുന്നു സുരക്ഷാ മുൻകരുതലെടുക്കാതെയുള്ള ജനങ്ങളുടെ തിരക്കുകൂട്ടൽ.

pregnant-156229

Recommended Video

cmsvideo
കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി | Oneindia Malayalam

മാർക്കറ്റ്‌ അടക്കമുള്ള പലയിടങ്ങളിലും ആളുകൾ കൂടിയതോടെ പൊലീസിനും കർശന നടപടികളിലേക്കു പേകേണ്ടിവന്നു. വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസും പരിശോധന കർശനമാക്കി. കടയുടമകൾ പോലും നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്‌ കൂട്ടുനിൽക്കുന്ന സ്ഥിതിയുമുണ്ടായി. വിഷുക്കണിക്കുള്ള സാധനങ്ങൾ വിൽക്കാൻ പലയിടത്തും കടകൾക്കു പുറത്ത്‌ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഏറ്റവും കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌ത കൂത്തുപറമ്പിൽ തിരക്കുകൂടിയതോടെ നഗരത്തിലേക്കുള്ള റോഡുകൾ പൊലീസിന്‌ അടച്ചിടേണ്ടിവന്നു.

വിഷുത്തലേന്ന് മാത്രം നിയമ ലംഘകരായ 301 പേരാണ് ജില്ലയിൽ അറസ്‌റ്റിലായത്. ലോക്‌ ഡൗൺ പ്രഖ്യാപിച്ച ശേഷം ഏറ്റവും കൂടുതൽ പേർ അറസ്‌റ്റിലായതും തിങ്കളാഴ്‌ച തന്നെയാണ്. 301 പേരാണ്‌ ജില്ലയിലാകെ തിങ്കളാഴ്‌ച ലോക്ക്‌ഡൗൺ ലംഘിച്ചതിന്‌ അറസ്‌റ്റിലായത്‌. 300 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. 203 വാഹനങ്ങളും പിടിച്ചെടുത്തു. ഇതിനിടെ വിഷു ആഘോഷങ്ങൾ വീടുകളിൽ മാത്രം നടത്തണമെന്ന്‌ പൊലീസ് നിർദേശം നൽകി പടക്കക്കടകൾ തുറക്കരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്‌. വീടുകളിലും പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുന്നതിന്‌ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും നടത്തിവരുന്ന ആഘോഷങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്‌.

പോക്സോ കേസിലെ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റു ചെയ്തില്ല: പോലീസിനെതിരെ സിപിഎം!! പോക്സോ കേസിലെ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റു ചെയ്തില്ല: പോലീസിനെതിരെ സിപിഎം!!

English summary
Kerala Woman from Bengaluru got permission to enter Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X