കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുളിമുറിയില്‍ നിന്ന് തെന്നിവീണ് കുട്ടിപാതിപുറത്തായ ഗര്‍ഭിണിക്ക് തുണയായത് ആംബുലന്‍സ് ഡ്രൈവര്‍; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുളിമുറിയില്‍ നിന്ന് തെന്നിവീണ് കുട്ടിപാതിപുറത്ത്

കണ്ണൂര്‍: കുളിമുറിയില്‍നിന്നുംകാല്‍ വഴുതി വീണു കുട്ടി പാതി പുറത്തുവന്ന യുവതിക്ക് തുണയായി ആംബുലന്‍സ് ഡ്രൈവറും അയല്‍വാസികളും. തളിപ്പറമ്പ്‌കോരന്‍ പീടികയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി സൈനത്ത്് അജ്മാസ് ഉന്നീസയാ(24)ണ് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.

<strong><br> 15 കുപ്പി വിദേശമദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ; സംഭവം അ‌ടിമാലിയിൽ, മദ്യം ക‌ടത്തിയ ഓട്ടോ റിക്ഷയും പിടിച്ചെടുത്തു!</strong>
15 കുപ്പി വിദേശമദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ; സംഭവം അ‌ടിമാലിയിൽ, മദ്യം ക‌ടത്തിയ ഓട്ടോ റിക്ഷയും പിടിച്ചെടുത്തു!

ഗര്‍ഭിണിയായ ഉന്നീസ പയ്യന്നൂര്‍ നായനാര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെകീഴിയില്‍ ചികിത്സയിലായിരുന്നു. മേയ് അഞ്ചാണ് ഡോക്്ടര്‍ ഇവര്‍ക്കുആശുപത്രിയില്‍ പ്രസവത്തിനായി വരേണ്ട തീയതി നല്‍കിയിരുന്നത്ണ നേരത്തെ രണ്ടുകുട്ടികള്‍ക്ക് യുവതി ജന്മം നല്‍കിയിരുന്നു. ആദ്യത്തെത് സുഖപ്രസവും മറ്റേത് സിസേറിയനുമാണ്.

Kannur

ഇതു രണ്ടും പെണ്‍കുട്ടികളാണ്. ക്വാര്‍ട്ടേഴ്‌സിന്റെ മൂന്നാമത്തെ നിലയിലാണ് ഉന്നീസയും ഭര്‍ത്താവ് മുഹമദ് സമീമും കഴിഞ്ഞിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുളിമുറിയിലേക്കു പോയ യുവതി കാല്‍വഴുതി വീഴുകയായിരുന്നു. ഇതോടെ വയറ്റിലെ കുട്ടി പാതി പുറത്തായി.ബഹളം കെട്ടു അയല്‍വാസികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഇതിനിടെയിലാണ് ഭര്‍ത്താവ് അറിയച്ചതുപ്രകാരം തളിപ്പറമ്പ്‌സഹകരണാശുപത്രിയില്‍ നിന്നും ആംബുലന്‍സുമായി ഡ്രൈവര്‍ പ്രസന്നന്‍ വരുന്നത്. അതിസാഹസികമായി യുവതിയെയും പാതി പുറത്തായ കുട്ടിയെയും മൂന്നാം നിലയില്‍ നിന്നും താഴെയെത്തിച്ച പ്രസന്നന്‍ യുവതിയെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന വലിയൊരു സംഘം അവിടെ തയാറായി നിന്നിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ പൊക്കിള്‍ കൊടി കഴുത്തിനു ചുറ്റിയ നിലയിലായിരുന്നു അതുഅറുത്തുമാറ്റിയതുനു ശേഷമാണ് ഡോ.സരസ്വതിയും ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ഡോ.വേണുഗോപാലും കുഞ്ഞിനെ പൂര്‍ണമായും പുറത്തെടുത്തത്. മൂന്നുകിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനാണ് യുവതി ജന്്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖംപ്രാപിച്ചുവരികയാണ്.

English summary
Pregnant woman's accident in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X