കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പ്: കണ്ണൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആദ്യമായി കണ്ണൂരിലെത്തുന്ന ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 286 താരങ്ങളും ഒഫീഷ്യലുകളുമടക്കം 600 ഓളം പേരാണ് പങ്കെടുക്കുക. തെലുങ്കാനയിലെ ടീമുകള്‍, റെയില്‍വെ, സര്‍വ്വീസസ്, ഹരിയാന ടീമുകള്‍ ശനിയാഴ്ച്ച കണ്ണൂരിലെത്തും. ശനിയാഴ്ച്ചവൈകീട്ട് ദേശീയ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ വരവറിയിച്ച് കണ്ണൂർ നഗരത്തിൽവിളംബര ഘോഷയാത്ര നടക്കും.

 ജാർഖണ്ഡ് തിരഞ്ഞെടുപ്പിനിടെ തോക്ക് വീശിയ കോൺഗ്രസ് സ്ഥാനാർത്ഥി കസ്റ്റഡിയിൽ, നക്സലുകൾ പാലം തകർത്തു ജാർഖണ്ഡ് തിരഞ്ഞെടുപ്പിനിടെ തോക്ക് വീശിയ കോൺഗ്രസ് സ്ഥാനാർത്ഥി കസ്റ്റഡിയിൽ, നക്സലുകൾ പാലം തകർത്തു

kannurmap-157

ടൗണ്‍ സ്‌ക്വയറില്‍ വിളംബര ഘോഷയാത്ര സമാപിക്കുന്നതോടെ ഗായത്രി അശോകന്റെ ഗസല്‍ സന്ധ്യയും കാണികള്‍ക്ക് വിരുന്നൊരുക്കും. സംസ്ഥാനനിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ സംബന്ധിക്കും. ബോക്‌സിംഗ് അവസാനിക്കുന്ന ദിവസം വരെ ഓരോ ദിവസവും വൈകീട്ട് 5-ന് ഇന്റോര്‍ സ്റ്റേഡിയത്തില്‍ കലാപരിപാടികള്‍ നടക്കും. രണ്ട് റിംഗുകളിലായാണ് മത്സരങ്ങള്‍ നടക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

English summary
Preparation in last stage for National Woman's boxing championship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X