കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹജ്ജ് തീര്‍ത്ഥാടനം: കണ്ണൂരില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: 2020ല്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിനു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. ജില്ലയിലെ അപേക്ഷകര്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. വര്‍ഷങ്ങളായി ഹജ്ജ് അപേക്ഷകര്‍ക്കു സേവനങ്ങള്‍ ചെയ്തുവരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെല്‍പ് ഡെസ്‌ക്കുകള്‍ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി നിയോഗിച്ച ഹജ്ജ് ട്രെയിനര്‍മാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് അപേക്ഷകര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. ഈവര്‍ഷം ഹജ്ജ് അപേക്ഷാ സമര്‍പ്പണം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ്. വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോപരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോ

പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ മുതലായവ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 10. ഓണ്‍ലൈന്‍ വഴി തയാറാക്കിയ അപേക്ഷ ഹജ്ജ് കമ്മറ്റിക്ക് അയക്കേണ്ടതില്ല. ഹജ്ജ് യാത്ര ഉറപ്പാകുമെന്നു കരുതുന്ന റിസര്‍വ് കാറ്റഗറിയില്‍പെട്ട 70 വയസ് പിന്നിട്ടവരും അവരുടെ സഹായികളും ഉള്‍പ്പെടുന്ന അപേക്ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളും ഫീസടച്ച രസീതും ഒറിജിനല്‍ പാസ്‌പോര്‍ട്ടും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫിസില്‍ നിശ്ചിത തിയതിക്കകം നേരിട്ടു സമര്‍പ്പിക്കണം.

hajj

ഓണ്‍ലൈന്‍ വഴി അപേക്ഷാ പ്രക്രിയ സമ്പൂര്‍ണമാക്കിയാല്‍ അപേക്ഷകര്‍ക്കുള്ള കവര്‍ നമ്പര്‍ ഹജ്ജ് കമ്മിറ്റി അയച്ചുനല്‍കും. റിസര്‍വ് കാറ്റഗറി ഒഴികെയുള്ള അപേക്ഷകര്‍ അവര്‍ക്ക് അവസരം ലഭിച്ചുവെങ്കില്‍ മാത്രമേ അപേക്ഷയും മറ്റു രേഖകളും ഹജ്ജ് കമ്മിറ്റിക്കു സമര്‍പ്പിക്കേണ്ടതുള്ളൂ. നാളെ രാവിലെ ഒന്‍പതിന് കണ്ണൂര്‍ യൂനിറ്റി സെന്ററില്‍ അപേക്ഷകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശക ക്ലാസ് ഉണ്ടാകും. ജില്ലയിലെ ഹജ്ജ് അപേക്ഷകരും അപേക്ഷകരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവരും സംബന്ധിക്കണം. ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായുള്ള ഗൈഡന്‍സ് ക്ലാസ് രാവിലെ 10ന് കലക്ടറേറ്റില്‍ നടക്കും.

വിശദവിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ജില്ലാ ട്രെയിനര്‍ ഗഫൂര്‍ പുന്നാട് (9446133582), ട്രെയിനര്‍മാരായ സി കെ സുബൈര്‍ ഹാജി (ചക്കരക്കല്‍ 9447282674), അബ്ദുറഹ്മാന്‍ (മുട്ടം 8086732493), മുസ്തഫ (9947016094), മുനീര്‍ (9847474422), കെ. നഹീം (പാലോട്ടുപള്ളി 9947220304), കെ. റഫീഖ് (പെരിങ്ങത്തൂര്‍ 9447394361), ഇ.കെ സൗദ (കതിരൂര്‍ 9447228014), കണ്ണൂര്‍: എം.കെ റഹീസ് (9895072723), റിയാസ് കക്കാട് (9497513882), സി.എച്ച് ഖദീജ (9995055392), സിറാജുദീന്‍ (തലശ്ശേരി 9895183669), മുഷ്താഖ് ദാരിമി (കമ്പില്‍ 9747342853), മന്‍സൂര്‍ (ശ്രീകണ്ഠപുരം 9446378834), പി.വി അബ്ദുല്‍ നാസര്‍ (തളിപ്പറമ്പ് 9895239752), കെ.പി അബ്ദുല്ല (പയ്യന്നൂര്‍ 9447953183) എന്നിവരുമായി ബന്ധപ്പെടണം.

English summary
Preparations for Hajj pilgrimage in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X