കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ ബോക്സിങ് ചാംപ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ കണ്ണൂരിൽ അന്തിമഘട്ടത്തിൽ മേരികോമിന് വൻ വരവേൽപ്പ് നൽകും

ദേശീയ ബോക്സിങ് ചാംപ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ കണ്ണൂരിൽ അന്തിമഘട്ടത്തിൽ മേരികോമിന് വൻ വരവേൽപ്പ് നൽകും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബോക്സിങ് ഇതിഹാസം മേരി കോം പങ്കെടുണ്ടന്ന ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ കണ്ണൂരിൽ അന്തിമഘട്ടത്തിലെത്തി. ഇതിന്റെ ഭാഗമായി മത്സരത്തിന്റെ പ്രചാരണ കമ്മിറ്റിയുടെ അടിയന്തരയോഗം കഴിഞ്ഞ ദിവസം നടന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലാണ് യോഗം ചേർന്നത്. മത്സരത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഹൈടെക് രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചു നടത്താൻ യോഗം തീരുമാനിച്ചു.

നേരത്തെ വിവിധ രീതികളിലൂടെ പ്രചാരണം ഗംഭീരമാക്കാന്‍ സംഘാടക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയെ കൂടി ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികൾ കമ്മിറ്റി ആസൂത്രണം ചെയ്തത്. സോഷ്യല്‍മീഡിയകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈടെക് പ്രചാരണ പരിപാടികൾ കണ്ണൂരുകാർക്ക് പുത്തൻ അനുഭവമാണ്.

marycom11-157

ഇത്തരത്തില്‍ ആദ്യമായി കണ്ണൂരിന് ലഭിച്ച ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് അനുസ്മരണീയ അനുഭവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രചാരണ കമ്മിറ്റി. പ്രചാരണകമ്മിറ്റി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കണ്‍വീനര്‍ ബൈജു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളായ ഒ കെ വിനീഷ്, കെ കെ പവിത്രന്‍ മാസ്റ്റര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 2 മുതല്‍ 8 വരെയായി മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

marycom11-157

ഒളിംപ്യൻ മേരി കോമടക്കമുള്ള ഇന്ത്യയിലെ വിവിധ താരങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്. വടക്കെ മലബാറിന്റെ അനുഷ്ഠാന കലകളുടെ പശ്ചാത്തലത്തിലാണ് ഇവരെ കണ്ണൂരിലേക്ക് വരവേൽക്കുക. ഇതിന്റെ ഭാഗമായി കണ്ണൂരിന്റെ കായിക പാരമ്പര്യം വിളിച്ചോതിയുള്ള തീം സോങ്ങും തയ്യാറാക്കും.
English summary
Preparations for National boxing championship into fina stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X