• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയം അതിജീവിച്ചുകൊണ്ട് വിപുലമായ സൗകര്യങ്ങളൊരുക്കി കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഇക്കുറി ഹരിതോത്സവമാകും, വിപുലമായ ഒരുക്കങ്ങൾ...

  • By Desk

കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി കൊട്ടിയൂര്‍ ദേവസ്വം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഭീമമായ നാശനഷ്ടമാണ് ഉണ്ടായതെങ്കിലും ഭക്തജനങ്ങളുടെ ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ അതി വിപുലമായാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പാകിസ്താനില്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കുതിച്ച് കയറി ഭീകരര്‍, വെടിവെപ്പ് തുടരുന്നു!!

അക്കരെ സന്നിധാനത്തിന് തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള അവകാശികളുടെ കയ്യാലകള്‍ പുറകോട്ട് നീക്കി ഭക്തജനങ്ങള്‍ക്ക് സുഗമമായി ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പവിത്രമായ തിരുവഞ്ചിറയിലേക്ക് മലിന ജലം ഒഴുകാതിരിക്കാന്‍ ഓവുചാല്‍ നിര്‍മ്മിച്ചും പന്ന്യാംമലയിലെ ജലസ്രോതസില്‍ നിന്ന് പൈപ്പ് വഴി ശുദ്ധജലം എത്തിച്ചുമാണ് തിരുവഞ്ചിറയില്‍ പ്രദക്ഷിണ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രളയാനന്തരം ഇടബാവലി വളരെ അധികം താഴ്ന്ന് പോയതിനാല്‍ ഭക്തജനങ്ങള്‍ക്ക് കുളിക്കുന്നതിനും പുഴയില്‍ ഇറങ്ങുന്നതിനുമായി കല്‍പടവുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. കൂടാതെ ടോയ്‌ലറ്റ് ബ്ലോക്കുകള്‍, വിശ്രമ മന്ദിരങ്ങള്‍, സ്ത്രീകള്‍ക്ക് വസ്ത്രം മാറുവാനുള്ള ഷെഡുകള്‍ എന്നിവയും പൂര്‍ത്തീകരിച്ച് വരികയാണ്.

ഉത്സവ നഗരി പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് കൊട്ടിയൂര്‍ ദേവസ്വം , കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹരിതസേനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ദേവസ്വം ഇന്‍സിനേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഉത്സവ നഗരി ലഹരി വിമുക്തമാക്കുന്നതിന് എക്‌സൈസ് വകുപ്പും വിപുലമായ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്.

ജലക്ഷാമം പരിഹരിക്കുന്നതിനായി പൈപ്പ് വഴിയുള്ള ശുദ്ധ ജലം എത്തിക്കുന്നതിനും വൈദ്യുതി തടസം ഉണ്ടാവാതിരിക്കാന്‍ ജനറേറ്റര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കരെ അന്നദാന സ്ഥലത്ത് ഭക്തജനങ്ങള്‍ക്ക് സുഗമമായി അന്നദാനപ്രസാദം സ്വീകരിക്കുന്നതിനായി പ്രത്യേക ക്യു കോംപ്ലക്‌സ് സംവിധാനത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി വരികയാണ്. ഭക്ത ജനങ്ങളുടെ സൗകര്യാര്‍ത്ഥം ദേവസ്വം വഴപാട് കൗണ്ടര്‍ ,ദേവസ്വം ഓഫിസ് മറ്റ് ദേവസ്വം സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍കരിച്ചിരിക്കുകയാണ്.

പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്തുന്നതിനായി പഞ്ചായത്ത് മറ്റ് ആരാധനാലയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കുമെന്നും കൈക്കുഞ്ഞുങ്ങളുമായി വരുന്ന ഭക്തജനങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യവും ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

കൊട്ടിയൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശിവനന്ദിനി ഗോശാല,നഗരേശ്വരം ക്ഷേത്രം,കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം എന്നിവയുടെ പുനരുദ്ധാരണവും ഭക്തജനങ്ങളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കുമെന്നും അടിയന്തരകാരും ദേവസ്വം ഭരണാധികാരികളും ഈ വര്‍ഷത്തെ ഉത്സവം കുറ്റമറ്റതാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി ബാലന്‍ നായര്‍, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മഞ്ചിത്ത് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Preparements for the Kottiyoor Vaisakh Mahotsavam are complete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more