4 ദിന കേരള സന്ദർശനം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കണ്ണൂരിൽ ഊഷ്മള സ്വീകരണം
4 ദിന കേരള സന്ദർശനം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കണ്ണൂരിൽ ഊഷ്മള സ്വീകരണം
കണ്ണൂർ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്. നാലു ദിവസത്തെ കേരള സന്ദർശനത്തിനാണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. ഉച്ചക്ക് 12.35 ഓടെ ഇന്ത്യൻ വ്യോമസേന വിമാനത്തിൽ രാഷ്‌ട്രപതി മട്ടന്നൂരിൽ ഇറങ്ങി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ വകുപ്പ് മന്ത്രി എം. വി.ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് , സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, ഇന്ത്യൻ നാവിക അക്കാദമി റിയർ അഡ്മിറൽ എ. എൻ.പ്രമോദ്, ജില്ലാ കലക്ടർ എസ് .ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവർക്ക് ഒപ്പമാണ് രാഷ്‌ട്രപതി എത്തിയത്.
കാസർകോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കുന്ന വിവിധതരം പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തിൽ എത്തിയിരിക്കുന്നത്. തുടർന്ന്, വൈകിട്ട് കാസർഗോഡ് പെരിയ ക്യാമ്പസ്സില്‍ നടക്കുന്ന കേരള കേന്ദ്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കും.
സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
നിലവിൽ ഇദ്ദേഹം ഹെലികോപ്റ്ററിൽ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനായി തിരിച്ചു. വൈകിട്ട് 3.30- നാണ് പരിപാടി നടക്കുന്നത്. ഈ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയാകും. പരിപാടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരും സംബന്ധിക്കും. 742 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്.
ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചി നേവൽ എയർബേസിൽ എത്തും. ബുധനാഴ്ച രാവിലെ 9.50 - ന് ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് വിക്രാന്ത് സെൽ സന്ദർശിക്കും.
വ്യാഴാഴ്ച രാവിലെ 10. 20 - ന് കൊച്ചിയിൽ നിന്ന് തിരിക്കും. 11 - മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇദ്ദേഹം എത്തും. തുടർന്ന് രാവിലെ 11.30 - ന് പൂജപ്പുരയിൽ പി.എൻ.പണിക്കരുടെ വെങ്കല പ്രതിമയുടെ അനാച്ഛാദനം രാഷ്ട്രപതി നിർവഹിക്കും. തുടർന്ന് വെള്ളിയാഴ്ച രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. ശേഷം, 9.50 - ന് അവിടെ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.
Recommended Video













Click it and Unblock the Notifications