കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയിൽ വിഭവങ്ങൾക്ക് ഇനി എരിവേറും: പുതുവർഷത്തിൽ ഇഡ്ഡലി മുതൽ ബിരിയാണിക്ക് വരെ കുത്തനെ വില കൂട്ടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമായിരുന്ന ജയിൽവിഭവങ്ങൾക്ക് വില കുത്തനെ കൂട്ടി. ജയിൽ അധികൃതരുടെ നടപടി പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽനിന്നും ഉൽപ്പാദിപ്പിക്കുന്ന ഫ്രീഡം ഉൽപ്പന്നങ്ങൾക്കാണ് വില കുത്തനെ വില കൂട്ടിയത്.

നെല്ലൈ കണ്ണനെതിരെ പ്രതിഷേധം; പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍നെല്ലൈ കണ്ണനെതിരെ പ്രതിഷേധം; പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ജയിലിൽ തടവുകാർ ഉൽപ്പാദിപ്പിക്കുന്ന ഇഡ്ഡലി മുതൽ ബിരിയാണി വരെയുള്ള ഭക്ഷ്യവസ്തുക്കൾക്കാണ് വില കൂട്ടിയത്. അസംസ്കൃത വസ്തുക്കളുടെ വില വർധനവ് കാരണമാന്ന് ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയതെന്ന് കണ്ണൂർ സെൻട്രൽജയിൽ അധികൃതർ പറഞ്ഞു. എന്നാൽ ജയിൽ ചപ്പാത്തി (20) വെജിറ്റബിൾ ബിരിയാണി (40) എന്നിവയ്ക്ക് വില വർധനയില്ലാത്തത് നേരിയ ആശ്വാസമായി. കായ വറുത്തതിന് വില കൂട്ടുമെന്നും വെളിച്ചെണ്ണയുടെ മാർക്കറ്റ് റേറ്റ് അടിസ്ഥാനമാക്കിയാണ് കായ വറുത്തതിന്റെ വില നിശ്ചയിക്കുകയെന്നും ജയിൽ അധികൃതർ പറഞ്ഞു. ജയിലിലെ. ചിക്കൻ ബിരിയാണിക്ക് ഒരു കിലോവിന്പത്തു രൂപയും (70) ചിക്കൻ കറിക്ക് (30) 5 രൂപയും ചില്ലി ചിക്കന് 10 രൂപയും (50) കപ്പയും ബീഫിനും 10 രൂപയും (70) മുട്ട കറിക്ക് 5 രൂപയും (20 ) ഇഡ്ഡലിക്ക് രണ്ടിൽ നിന്ന് മൂന്ന് രൂപയായും ബ്രഡിന് (25) മൂന്ന് രൂപയായും ഉയർത്തിയിട്ടുണ്ട്.

jailfood-15778

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് വില വർധനയ്ക്ക് അനുമതി തേടി ജയിൽ വകുപ്പിനെ സമീപിച്ചത്. ഇതിനെ തുടർന്ന് ജയിൽവിഭവക്കൾക്ക് വില വർധിപ്പിച്ചു കൊണ്ട് ജയിൽ ഡി.ജി.പി ഉത്തരവിറക്കുകയായിരുന്നു. ഈ വില വർധന പൂജപ്പുരയിലും മറ്റിടങ്ങളിലും ബാധകമാണെന്ന് ജയിൽ ഡിജിപിയുടെ ഉത്തരവിൽ പറയുന്നുണ്ട്. കണ്ണൂരിൽ ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയതാണ് സെൻട്രൽ ജയിലിൽ നിന്നും ഉൽപാദിക്കുന്ന ഫ്രീഡം ഉൽപ്പന്നങ്ങൾ വറുത്ത കായ, ലഡു എന്നിവയിൽ തുടങ്ങി ഏതാണ്ട് ഇരുപതോളം ഉൽപന്നങ്ങൾ ജയിൽ അന്തേവാസികൾ നിർമിക്കുന്നുണ്ട്. ഇതിനു പുറമേ ജയിൽ പരിസരത്ത് ബ്യൂട്ടി പാർലറും പ്രവർത്തിക്കുന്നുണ്ട്. വിലക്കയറ്റം വിൽപനയെ ബാധിക്കില്ലെന്നാണ് ജയിൽ അധികൃതരുടെ വിശ്വാസം

English summary
Price hike in Kannur jail foods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X