• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് കാലം പീഡനക്കാലം: കണ്ണൂരിൽ അധ്യാപികയെ പീഡിപ്പിച്ച പ്രിൻസിപ്പാൽ പോലീസ് തെരയുന്നതിനിടെ മുങ്ങി!!

  • By Desk

കണ്ണൂർ: കൊവിഡ് കാലം കണ്ണൂരിനെ സംബന്ധിച്ചിടത്തോളം ലൈംഗിക പീഡന കാലം കൂടിയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ജില്ലയിൽ കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്വകാര്യ സ്കൂൾ അ​ധ്യാ​പി​ക​യെ ലൈംഗികമായിപീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ ചൊ​ക്ലി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം മേ​ൽ​മു​റി സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​ഫൂ​റി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 24 നാ​യി​രു​ന്നു സം​ഭ​വം.

രണ്ടാഴ്ച്ചക്കിടെ ഏഴായിരത്തിലേറെ കേസുകള്‍; കോഴിക്കോട് രോഗ്യവ്യാപനം രൂക്ഷമെന്ന് കളക്ടര്‍

ഔ​ദ്യാ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യ അ​ധ്യാ​പി​ക​യെ പ്രി​ൻ​സി​പ്പ​ൽ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പൊ​ട്ടി​ക്ക​ര​ഞ്ഞു കൊ​ണ്ട് പു​റ​ത്തേ​ക്കോ​ടി​യ അ​ധ്യാ​പി​ക സ​ഹ അ​ധ്യാ​പ​ക​രേ​യും മാ​നേ​ജ്മെ​ന്‍റി​നേ​യും വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഇതേ തുടർന്ന് പ്രി​ൻ​സി​പ്പ​ലി​നെ സ​ർ​വീ​സി​ൽ നി​ന്നും മാ​നേ​ജ്മെ​ന്‍റ് സ​സ്പെ​ൻ​ഡ് ചെ​യ്തു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ പ്രി​ൻ​സി​പ്പ​ൽ ഒ​ളി​വി​ൽ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ തേ​ടി മ​ല​പ്പു​റ​ത്തേ​ക്ക് പോ​കുമെന്ന് ചൊക്ളി പോലീസ് അറിയിച്ചു.

ഇതിനിടെ ആലക്കോട് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടാംപ്രതി അറസ്റ്റില്‍. രയരോരത്തെ കൊട്ടാരത്തില്‍ പ്രകാശ് കുര്യന്‍ (35) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളും കേസിലെ ഒന്നാംപ്രതിയുമായ ആലക്കോട് നെല്ലിപ്പാറ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാള്‍ സംസ്ഥാനം വട്ടതായും സൂചനയുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. കാര്‍ത്തികപുരത്തെ ഭര്‍ത്തു വീട്ടില്‍ താമസിച്ചുവരുന്ന യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. ഫോണില്‍ ബന്ധം സ്ഥാപിച്ച ശേഷമാണ് യുവാക്കള്‍ ചതിയില്‍ വീഴ്ത്തിയത്.

25ന് വീട്ടില്‍ നിന്നും പുറത്തേക്ക് പോയ യുവതിയെ പിന്നാലെ കാറില്‍ എത്തിയ ഇരുവരും തട്ടിക്കൊണ്ടുപോയ ശേഷം നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വൈകുന്നേരത്തോടെയാണ് ഇവര്‍ യുവതിയെ വിട്ടയച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കൂട്ടബലാത്സംഗ കുറ്റം ചുമത്തി തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പീഡനം നടന്ന സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പ്രതികള്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് ആലക്കോട് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ പിടികൂടിയത്. സി.ഐയുടെ സംഘത്തിലുള്ള എസ്.ഐ എന്‍.കെ ഗിരീഷ്, എ.എസ്.ഐ കെ. സത്യന്‍, സീനിയര്‍ സി.പി.ഒമാരായ സുരേഷ് കക്കറ, ടി.കെ ഗിരീഷ്, സിന്ധു എന്നിവരാണ് സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രതിയെ വലയിലാക്കിയത്. ...

English summary
Principal absconded after complaint against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X