കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ സർവകലാശാല അധികൃതർക്കെതിരെ പ്രിൻസിപ്പൽ ഗവർണ്ണർക്ക് പരാതി നൽകി

Array

  • By Desk
Google Oneindia Malayalam News

കണ്ണൂർ: എസ്എഫ്ഐ ഉപരോധ സമരത്തിന് സർവകലാശാല അധികൃതർ കൂട്ടുനിന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കണ്ണൂർ സർവകലാശാല അധിക്യതർക്കെതിരെ കോളേജ് പ്രിൻസിപ്പൽ പരാതി നൽകി. ഒരു പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യയും സർവകലാശാല മേധാവിയുൾപ്പെടെയുള്ളവർക്കെതിരെയാണ് പ്രിൻസിപ്പൽ പരാതി നൽകിയത്.

യാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തിയ കേസ്: കാറിൽ നിന്നും പിടികൂടിയ ഒന്നരക്കോടി സ്വർണം വിറ്റ് ലഭിച്ചത്
കൂത്തുപറമ്പ് എംഇഎസ് കോളേജ് പ്രിന്‍സിപ്പാളാണ് ഗവര്‍ണര്‍ ആരിഫ് ഖാന് ഈ കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. തനിക്കെതിരെ എസ്എഫ്ഐ നടത്തിവരുന്ന അനിശ്ചിതകാല ഉപരോധ സമരം കണക്കിലെടുക്കാതെ കുട്ടികളുടെ പരാതി എഴുതി വാങ്ങി തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സര്‍വ്വകലാശാല അധികൃതര്‍ക്കെതിരെയാണ് പ്രിന്‍സിപ്പാള്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്. കുത്തുപറമ്പ് എംഇഎസ് കോളേജിലെ പ്രിന്‍സിപ്പാള്‍ പ്രൊഫ. എൻ യൂസഫ് ആണ് സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ പ്രിയാ വര്‍ഗീസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

principal-1

പരാതിയുടെ കോപ്പി വൈസ് ചാന്‍സലര്‍ക്കും നല്‍കി. പ്രിന്‍സിപ്പല്‍ ഒരു മാനസിക രോഗിയും മറവി രോഗിയുമാണെന്ന് വരുത്തിത്തീര്‍ത്തു പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള സമരക്കാരായ കുട്ടികളുടെ ആവശ്യത്തെ പിന്തുണക്കാനാണ് സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ ശ്രമിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കന്നു.

കോളേജിലെ വിദ്യാർത്ഥിസമരം കാരണം പ്രിന്‍സിപ്പല്‍ അവധിയിലായിരിക്കുന്ന സമയം നോക്കി തിടുക്കത്തില്‍ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ അന്വേഷണം നടത്തുകയാണെന്നും പ്രിന്‍സിപ്പാള്‍ ആരോപിച്ചു. തന്റെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തത്താനാണ് അവര്‍ ശ്രമിക്കന്നതെന്ന് പ്രിന്‍സിപ്പല്‍ പരാതിപ്പെട്ടു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടുമെന്നും അദ്ദേഹത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന് ശുഭ പ്രതീക്ഷ ഉണ്ടെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

English summary
Principal's complaint to governor on allegation against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X