കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരോളിലിറങ്ങി മുങ്ങിയ പ്രതി തിരിച്ചെത്തി, കണ്ണൂർ സെൻട്രൽ ജയിലിലും കൊറോണ ഭീഷണി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പരോളിലിറങ്ങി മുങ്ങിയ പ്രതി തിരിച്ചെത്തിയത് കടുത്ത പനിയുമായി 'ഇതോടെ നാടെങ്ങും കൊറോണ രോഗ ഭീതി പടരുന്ന സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ ജയിൽ അധികൃതർ കുഴങ്ങി. ഇതോടെ രോഗിയെ ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി ജയിൽ അധികൃതർ തടിയൂരി കണ്ണൂർ സെൻട്രൽ സെൻട്രൽ ജയിലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരോളിലിറങ്ങിയ പ്രതിക്ക് കോറോണ ബാധിച്ചുവെന്ന സംശയത്തിൽ ഐസോലേഷൻ വാർഡിലെക്ക് മാറ്റുകയായിരുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒമാനിലെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു: റൂട്ട് മാപ്പ് തയ്യാറാക്കികണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒമാനിലെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു: റൂട്ട് മാപ്പ് തയ്യാറാക്കി

ഇന്നലെ വൈകുന്നേരമാണ് ഇയാളെ കണ്ണുർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. കടുത്ത പനി ബാധിച്ച ഇയാളെമുതടവുകാർക്ക് ഒപ്പമുള്ള സെല്ലിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് കൊറോണ ബാധിച്ചുണ്ടെന്ന സംശയത്താൽ സഹതടവുകാർ ബഹളം കൂട്ടുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്. എന്നാൽ ഈ സംഭവത്തിൽ ജയിൽ അധികൃതർക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നു . ജയിൽ സൂപ്രണ്ട് അറിയിച്ചു. ഇയാൾ കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലും മറ്റും ഒളിവിൽ കഴിഞ്ഞിരുന്നു. ഇവിടെ നിന്നാണ് പനി ബാധിച്ചത്.കൊ വിഡോയുണ്ടെന്ന സംശയത്തിലാണ് ഐസോലഷൻ വാർഡിലേക്ക് മാറ്റിയ തെന്നും സൂപ്രണ്ട് അറിയിച്ചു.

വധക്കേസിൽ ജീവപര്യന്തം

വധക്കേസിൽ ജീവപര്യന്തം

ബിജെപി പ്രവർത്തകനെ വധിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിലിറങ്ങിയതിനു ശേഷം തിരിച്ചെത്താതെ മുങ്ങുകയായിരുന്നു. ഒടുവിൽ ദിവസങ്ങളോളം പൊലിസിനെ കബളിപ്പിച്ച മുങ്ങി നടന്ന സിപിഎം പ്രവർത്തകനായ ഇയാൾ ഒടുവിൽ കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഇയാൾ പോലീസ് തിരയുന്നതിനിടെ കൂത്തുപറമ്പ് പോലീസിൽ കീഴടങ്ങിയത്. ഇയാളെ പിന്നിട് കുത്തുപറമ്പ് സിഐ ആസാദ് കസ്റ്റഡിയിലെടുത്തു. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . വൻ പോലീസ് സുരക്ഷയോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു.

 പരോൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല

പരോൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല

ബിജെപി പ്രവർത്തകനെ വധിച്ച കേസിൽ പരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ പരോള്‍ കാലം കഴിഞ്ഞിട്ടും ജയിലില്‍ തിരികെയെത്താഞ്ഞത് സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് മുങ്ങിയ പരോൾ പ്രതിയെ തേടി പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. 2007-ല്‍ മൂര്യാട്ടുവെച്ച് ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മൂര്യാട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ അണ്ണേരി(34)യാണ് പരോള്‍ കാലം കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

പ്രതിക്കായി തിരച്ചിൽ

പ്രതിക്കായി തിരച്ചിൽ

ജനുവരി 30ന് പരോളിലിറങ്ങിയ വിപിന്‍ കാലാവധി കഴിഞ്ഞ് മാര്‍ച്ച് 16ന് വൈകുന്നേരം 5.30-ന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. 16ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നുപറഞ്ഞ് വിപിന്‍ വീട്ടില്‍ നിന്നിറങ്ങിയതായി ഭാര്യ ശ്രുതിലയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, ഇയാള്‍ ജയിലിലെത്തിയില്ല. ഇതേ തുടർന്നാണ് പ്രതിക്കായി പോലീസ് തിരച്ചിലാരംഭിച്ചത്.

ഫോൺ കേന്ദ്രീകരിച്ച്

ഫോൺ കേന്ദ്രീകരിച്ച്


വീട്ടില്‍ നിന്നിറങ്ങിയശേഷം വിപിന്റെ ഫോണ്‍ പ്രവർത്തനരഹിതമായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരോള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ വിപിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ സംസ്ഥാന, ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു. മഹാരാഷ്ടയിലെ കോലാപ്പുരിൽ ഇയാൾ എത്തിയിരുന്നതായി സൈബർ സെൽ റിപ്പോർട്ടു ചെയ്തിരുന്നു. ഇയാൾ അവിടേക്ക് എന്തിനാണ് പോയതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ

വിപിന്റെ പിതാവ് അണ്ണേരി പവിത്രനും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. ഇദ്ദേഹവും സിപിഎം പ്രവർത്തകനാണ്. വിപിന് മുംബെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നു. എന്നാൽ ഇതിനെ തള്ളിക്കൊണ്ട് ഭാര്യ ശ്രുതിലയയും അടുത്ത ബന്ധുക്കളും രംഗത്തുവന്നു. ഇയാൾ എന്തിനാണ് മഹാരാഷ്ട്രയിലേക്ക് പോയതെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. ഗൾഫിൽ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതിയെ ഇയാൾ പ്രണയിച്ചതിനു ശേഷമാണ്ട് വിവാഹം കഴിച്ചത്.

പരോൾ ലഭിച്ചതെപ്പോൾ

പരോൾ ലഭിച്ചതെപ്പോൾ

ഇതിനു ശേഷം വിപിന് തുടർച്ചയായി പരോൾ ലഭിച്ചതായി പറയുന്നു. ഉറ്റ ബന്ധുവിന്റെ അസുഖത്തിന്റെ ചികിത്സ നടത്താനാണ് ഈയിടെ ഇയാൾ പരോളിലിറങ്ങിയത്. ഇതിനു ശേഷമാണ് തിരിച്ച് സെൻട്രൽ ജയിലിൽ ഹാജരാവേണ്ട ദിവസം മുങ്ങിയത്. ട്രെയിൻ യാത്ര ചെയ്യുന്നതിനെടയാണ് പനി ബാധിച്ചതെന്ന് സംശയിക്കുന്നു ' ഇയാളുടെ രക്തം കൊറോണ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ അനന്തര നടപടി സ്വീകരിക്കുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

English summary
Prisoner goes missing from Kannur returns from Mumbai became Coronavirus threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X