കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സ്‌കാനിങ് നടത്തുന്നത് സ്വകാര്യ ഏജൻസി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എംആര്‍ഐ സ്‌കാനിംഗ് നടത്തുന്നത് സ്വകാര്യ ഏജന്‍സി. ക്ലൗഡക്‌സ് റേഡിയോളജി സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് ഇവിടെ എംആര്‍ഐ സ്‌കാനിംഗ് യൂണിറ്റ് നടത്തുന്നത്. കണ്ണൂരില്‍ ഫോര്‍ട്ട്‌റോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ സ്ഥാപനം ഡോക്ടര്‍മാരുടെയും ചില ബിസിനസുകാരുടെയും ഒരു കണ്‍സോര്‍ഷ്യമാണ്. എം വി രാഘവന്‍ കോളേജിന്റെ ചെയര്‍മാനായിരിക്കെ വണ്‍ പോയിന്റ് കപ്പാസിറ്റിയുള്ള എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നുവെങ്കിലും അത് കേടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരുന്നു.

 കർത്താർപൂർ ഇടനാഴി നവംബർ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ദിവസേന 5000 തീർത്ഥാടകർക്ക് അനുമതി കർത്താർപൂർ ഇടനാഴി നവംബർ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ദിവസേന 5000 തീർത്ഥാടകർക്ക് അനുമതി

ഏറെക്കാലം എംആര്‍ഐ സ്‌കാന്‍ ഇല്ലാതിരുന്നത് വിമര്‍ശനത്തിന് കാരണമായതോടെ എംവി ജയരാജന്‍ കോളേജ് ഭരണസമിതി ചെയര്‍മാനായിരിക്കെ പുതിയ യൂണിറ്റ് ആരംഭിക്കാന്‍ ശ്രമം ആരംഭിച്ചു. മാടായി ബാങ്ക് ഇതിനായി മുന്നോട്ട് വന്നിരുന്നുവെങ്കിലും നടന്നില്ല. പിന്നീടാണ് സ്വകാര്യ കണ്‍സോര്‍ഷ്യം എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് തുടങ്ങിയത്. മെഡിക്കല്‍ കോളജ് വെള്ളവും വെളിച്ചവും കൂടാതെ മറ്റ് ഭൗതിക സൗകര്യങ്ങളും സ്വകാര്യ സ്ഥാപനത്തിന് നല്‍കുന്നുണ്ട്. നാല് വര്‍ഷം മുമ്പാണ് 1.5 കപ്പാസിറ്റിയുള്ള എംആര്‍ഐ യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

pariyaram

നിത്യേന നൂറുകണക്കിന് രോഗികളാണ് സ്‌കാനിംഗിനായി എത്തുന്നത്. 4000 മുതല്‍ 10,000 രൂപ വരെ വിവിധ അവയവങ്ങളുടെ സ്‌കാനിംഗിന് ചാര്‍ജ് വാങ്ങുന്നുണ്ട്. പുറത്തുള്ള സ്വകാര്യ സ്‌കാനിംഗ് സെന്ററുകളില്‍ വാങ്ങുന്ന അതേ ചാര്‍ജോ അതിലധികമോ ആണ് ഇവിടെ രോഗികളില്‍ നിന്ന് ഈടാക്കുന്നതെന്ന് പരാതിയുണ്ട്. മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് ഏറ്റെടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്വകാര്യ ഏജന്‍സിയുടെ സ്‌കാനിംഗ് യൂണിറ്റ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത് ചട്ടലംഘനമാണെന്ന് ജനകീയ ആരോഗ്യ വേദി കണ്‍വീനര്‍ എസ്. ശിവ സുബ്രഹ്മണ്യന്‍ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത് തുടര്‍ന്ന് അനുവദിക്കുന്നുണ്ടെങ്കില്‍ രോഗികള്‍ക്ക് വലിയ തോതിലുള്ള ഇളവുകള്‍ നല്‍കത്തക്ക വിധത്തില്‍ പുതിയ കരാറിന് രൂപം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് സാധിക്കുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പുതുതായി രൂപീകരിക്കുന്ന ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴിലേക്ക് എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് മാറ്റണമെന്നും ശിവസുബ്രഹ്മണ്യന്‍ പറഞ്ഞു.

English summary
Private agency doing MRI scanning in Kannur government medical collage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X