കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വകാര്യ ബസ് ഡ്രൈവറുടെ തിരോധാനം: നുണപരിശോധനയ്ക്ക് വിധേയനാകാൻ കഴിയില്ലെന്ന് കേസിലെപ്രതി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നിഷാദ് തിരോധാനക്കേസിൽ നുണപരിശോധനയ്ക്ക് വിധേയനാകാൻ കഴിയില്ലെന്ന പ്രതിയുടെ നിലപാട് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നു. മമ്പറംപ​റ​മ്പാ​യി​യി​ലെ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​ന കേ​സി​ൽ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റ​ല്ലെ​ന്ന് കാ​ണി​ച്ച് കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ബം​ഗ​ളൂ​രു സ്ഫോ​ട​ന കേ​സി​ലെ പ്ര​തി മ​മ്പ​റം പ​റ​മ്പാ​യി​യി​ലെ പി.​എ.​സ​ലിം (41) കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കിയതാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചത്.

 കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി

ആരോഗ്യപരമായ കാരണങ്ങളാൽ മൊഴി നൽകാനാവില്ലെന്നാണ് കേസിൽ മുഖ്യപങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന സലീമിന്റെ നിലപാട്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ താ​ൻ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണെ​ന്നും ശാ​രീ​രി​ക അ​വ​ശ​ത നേ​രി​ടു​ന്ന​തി​നാ​ൽ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം ന​ൽ​കി​യ അ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നു​മാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​ലിം ഇ​പ്പോ​ൾ ബം​ഗ​ളൂ​രു സ്‌​ഫോ​ട​ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ സ​ലിം ബം​ഗ​ളൂ​രു ജ​യി​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് മു​മ്പാ​കെ ഒ​പ്പി​ട്ട് അ​യ​ച്ച​താ​യ സ​ത്യ​വാ​ങ്മൂ​ലം ഇ​യാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ എ.​കെ.​സി​റാ​ജു​ദ്ദീ​ൻ ആ​ണ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത​ത്.

murder-1575

ഏ​ഴു വ​ർ​ഷ​ത്തോ​ളം നീ​ണ്ട നി​ഷാ​ദ് തി​രോ​ധാ​ന കേ​സ് എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സി​ൽ പ്ര​തി​യെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​നു​ള്ള അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച് ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ ബി.​സി​നു​കു​മാ​ർ കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റു കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​യാ​യ സ​ലി​മി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ ചെ​യ്യാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

2018 ഡി​സം​ബ​റി​ലാ​യി​രു​ന്നു സ​ലീം ബം​ഗ​ളൂ​രു സ്ഫോ​ട​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഈ ​കേ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മ​മ്പ​റ​ത്തെ നി​ഷാ​ദി​ന്‍റെ തി​രോ​ധാ​നം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ​ലിം വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് ബം​ഗ​ളൂ​രു പോ​ലീ​സ് അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് സം​ഘം നി​ഷാ​ദ് തി​രോ​ധാ​ന കേ​സി​ൽ കൊ​ല​പാ​തക​ക്കു​റ്റം ഉ​ൾ​പ്പെ​ടു​ത്തി സ​ലീ​മി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ദി​വ​സ​ങ്ങ​ളോ​ളം ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

നി​ഷാ​ദി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി​യെ​ന്നു ക​രു​തു​ന്ന നി​ഷാ​ദി​ന്‍റെ വീ​ടി​നു സ​മീ​പം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പോ​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

English summary
Private bus driver missing case: acused not ready to join tests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X