തകർച്ചയിൽ നിന്നും രക്ഷനേടാൻ അന്തിമ സമരത്തിന് ബസ് ഉടമകൾ: കളക്ടറേറ്റിന് മുൻപിൽ ഉപവാസ സമരം
കണ്ണുർ: കൊവിഡിൽ തകർന്ന സ്വകാര്യബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഉപവാസ സമരം നടത്തുന്നു.
തകർന്ന് താറുമാറായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലെയും ബസ്സ്റ്റാൻഡുകളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുമണി വരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തുന്നത്.
2020ൽ 66 രൂപ വിലയുണ്ടായിരുന്ന ഡീസലിന് ഇന്ന് 31രൂപ വർധിച്ചു. അതോടൊപ്പം ടയർ, സ്പെയർ പാർട്സ്, ഓയിൽ മുതലായവക്കും വലിയ വർധന ഉണ്ടായിരിക്കുകയാണ്. കോവിഡ് മൂലമുണ്ടായ ലോക്ഡൗണിന് ശേഷം ബസുകളിൽ യാത്രക്കാർ കുറഞ്ഞതും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞവർഷം മൂന്ന് ക്വാർട്ടറിലെ റോഡ് നികുതി ഒഴിവാക്കി നൽകിയതൊഴിച്ചാൽ ഒരുവിധ ആനുകൂല്യങ്ങളും സർക്കാർ ഈ മേഖലക്ക് നൽകിയിട്ടില്ല. എന്നാൽ, കോവിഡിൻ്റെരണ്ടാം തരംഗത്തെത്തുടർന്നുണ്ടായ ലോക്ഡൗണിനുശേഷം, നികുതിപോലും ഒഴിവാക്കാതെ അടക്കാനുള്ള സാവകാശം നീട്ടിനൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്സാന്‍ഡ്ര ജോണ്സണ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 5000 കെ.എസ്.ആർ.ടി.സി ബസുകൾക്ക് 6000കോടി രൂപയാണ് സർക്കാർ ചെലവഴിച്ചിട്ടുള്ളത്. കോവിഡിന് മുമ്പ് 12,500 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 1000ൽപരം ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ബാക്കി വരുന്ന 10000ൽ അധികം ബസുകൾ ഇന്നും നിരത്തിലിറക്കാൻ സാധിക്കാത്തവിധത്തിൽ കട്ടപ്പുറത്താണ്. ഈ ബസുകൾ നിരത്തിലിറങ്ങുന്നതിനുതന്നെ ബസൊന്നിന് മൂന്നുലക്ഷം രൂപയോളം ചെലവ് വരും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ബസുടമകൾ അടച്ചിട്ടുള്ള 1000 കോടിയിലധികം രൂപയുണ്ട്.
ഈ ഫണ്ടിൽനിന്ന് പലിശരഹിത വായ്പ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. യാത്രാനിരക്ക് വർധനക്കായി സർക്കാർ നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ കഴിഞ്ഞവർഷം റിപ്പോർട്ട് നൽകിയിട്ടും ഇതേവരെ അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ചെലവിന് ആനുപാതികമായി വിദ്യാർഥികളുടേതടക്കമുള്ള ബസ് ചാർജ് വർധിപ്പിക്കുന്നതിനും കോവിഡ് കാലം കഴിയുന്നതുവരെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കുന്നതിനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇപ്പോൾ നിരത്തിലോടുന്ന ബസുകളിൽ മിക്കതിനും ഡീസലടിക്കാൻ പണമില്ലാതെയും ശമ്പളംപോലും ജീവനക്കാർക്ക് കൊടുക്കാനാകാത്ത സ്ഥിതിയുമാണുള്ളത്. 140 കിലോമീറ്ററിലധികം ദൂരത്തിൽ ഓടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാതെയുള്ള അവസ്ഥയും നിലനിൽക്കുന്നു
സാമ്പത്തികമായി തകർന്ന് കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കലക്ടറേറ്റിന് മുൻപിലുംഉപവാസ സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി
രാജ് കുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ബസ്സ് വ്യവസായം സംരക്ഷിക്കാൻ ചില വിന് ആനുപാതികമായിചാർജ് വർദ്ധിപ്പിക്കുക, പൊതുഗതാഗതം സംരക്ഷിക്കാനാവശ്യമായ നയം പ്രഖ്യാപിക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം .ചാർജ് വർദ്ധനവ് അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും അത് അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ച് നിൽക്കുമ്പോഴുമാണ് അപ്രതീക്ഷിതമായി കോവിഡ് ഉണ്ടായത്.
പിന്നീട് അവസ്ഥ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ പോലെയായി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്ത് നിന്നും ഈ വ്യവസായം സംരക്ഷിക്കാനാവശ്യമായ നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഉപവാസ സമരത്തിന് നിർബ്ബന്ധിതരായ തെന്ന് രാജ് കുമാർ വ്യക്തമാക്കി. സമരം കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡണ്ട് പി.പി.മോഹനൻ, പി.രജീന്ദ്രൻ, കെ.പി.മുരളീധരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Recommended Video
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications