കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകൾ റോഡിലിറങ്ങില്ല: നിരക്ക് വർധിപ്പിക്കും വരെ അനിശ്ചിതകാല സമരമെന്ന് ഉടമകൾ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങും. ബസ് ചാർജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം നടത്തുനത്. ഇപ്പോൾ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ബസ്സുടമകള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, സമഗ്ര ഗതാഗത നയം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

എന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെഎന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെ

സ്‌പെയര്‍ പാര്‍ട്‌സിന്റെ വില വര്‍ദ്ധനവ്, ടയര്‍ ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവ്, ഡീസല്‍ വില വര്‍ദ്ധനവ് എന്നിവ ക്രമാതീതമായി പ്രവര്‍ത്തന ചിലവ് വര്‍ദ്ധിക്കുന്നതിനാല്‍ അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ മാത്രം എന്ന രീതിയിലാണ് പല ട്രിപ്പുകളും സര്‍വ്വീസ് നടത്തുന്നത്. 34,000 ബസ്സുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 12, 000 ആയി കുറഞ്ഞു. വിദ്യാര്‍ത്ഥികളുടെ നിരക്ക് അഞ്ചു രൂപയും മറ്റ് യാത്രക്കാരുടെ മിനിമം നിരക്ക് 10 രൂപയും ആക്കണമെന്നാണ് ബസ് ഓപ്പറേറ്റര്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം.

privatebus-15806

സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത രീതിയിൽ അവഗണിക്കുകയാണെന്ന് ബസുടമകൾ പറയുന്നത്ത് സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്കും യാത്രാ സൗജന്യം നൽകുമ്പോൾ കെ.എസ്.ആർ.ടി.സിയിൽ അത് എത്രയോ കുറവാണ്. ഈ സമ്പ്രദായം ഏകീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതാണ്.ഇതു കൂടാതെ 140 കിലോമീറ്ററിൽ കൂടുതൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുക കൂടെ പെർമിറ്റ് പുതുക്കി നൽകണമെന്നും ഭാരവാഹികളായ എം.വി വത്സലൻ, രാജ് കുമാർ കരുവാരത്ത് പി കെ പവിത്രൻ, സി.സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു.
English summary
Private buses starts strike from Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X