കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടകില്‍ സ്‌റ്റോപ്പില്ലാതെ സ്വകാര്യബസുകള്‍, യാത്രക്കാര്‍ വലയുന്നു

Google Oneindia Malayalam News

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം വഴി സ്വകാര്യ ബസ്സ് ഗതാഗതത്തിനു ഭാഗിക അനുമതി നല്‍കിയെങ്കിലും ബസുകള്‍ക്ക് പലതിനും കുടകില്‍ സ്‌റ്റോപ്പില്ലാത്തത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു.

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന സ്വകാര്യ ടൂറിസ്റ്റു ബസ്സുകള്‍ക്ക് മാക്കൂട്ടം വഴി എത്താം. അതെ സമയം ബെംഗളൂരുവിലേക്ക് മാക്കൂട്ടം വഴി അനുവദിക്കില്ലെന്നാണ് കര്‍ണാടകയുടെ ന്യായം. എട്ടു സ്വകാര്യ ടൂറിസ്റ്റു ബസുകള്‍ കഴിഞ്ഞ ദിവസം മാക്കൂട്ടം വഴി കേരളത്തില്‍ മടങ്ങിയെത്തി.ഈ ബസ്സുകള്‍ ബംഗളൂരുവിലേക്ക് പോകുന്നത് കാഞ്ഞങ്ങാട് വഴി ഹാസന്‍ ജില്ലയില്‍ പ്രവേശിച്ച് മൂന്ന് മണിക്കൂര്‍ അധിക സമയം സഞ്ചരിച്ചാണ്.

bus


രണ്ടു ആഴ്ച മുന്‍പ് ഇരു ഭാഗത്തേക്കും ആര്‍.ടി.സി.ബസ്സുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. കേരള-മൈസൂരു, ബെംഗളൂരു റൂട്ടില്‍ ഇരുവശത്തേക്കും ആര്‍. ടി. സി ബസുകള്‍ക്കും കേരളത്തിലേക്ക് മടക്കയാത്ര നടത്താനും മാത്രം സ്വകാര്യ ബസ്സുകള്‍ക്ക് അനുമതി നല്‍കി. എങ്കിലും കുടകു ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ ജില്ലാഭരണകൂടം തയ്യാറായിട്ടില്ല ഇതേ തുടര്‍ന്ന് 49 ബസുകളുടെ സ്ഥാനത്ത് സര്‍വീസ് നടത്തിയത് 14 ബസ്സുകള്‍ മാത്രമാണ്. കര്‍ണാടകയുടെ നാല് ആര്‍ ടി സി ബസ്സുകളും കേരളത്തിന്റെ രണ്ട് ആര്‍ ടി സി ബസ്സുകളും ബാക്കി ഒരു വശം സ്വകാര്യബസുകളും ആണ് ഓടുന്നത്.

കൂട്ടുപുഴ കഴിഞ്ഞാല്‍ പിന്നെ മൈസൂര്‍ ജില്ലയില്‍ മാത്രമാണ് സ്റ്റോപ്പുള്ളത് തിരിച്ചിങ്ങോട്ടും ഇങ്ങനെ തന്നെ. ബംഗളൂരുവിലേക്ക് ഉള്ള സര്‍വീസുകള്‍ക്കു പുറമേ മൈസൂരിലേക്ക് 25 ബസ്സുകളും വിരാജ് പേട്ടയിലേക്ക് 20 ബസുകളും സര്‍വീസ് നടത്തിയിരുന്നിടത്താണ്, മൈസൂര് ഡിപ്പോയിലെ രണ്ടു കര്‍ണാടക ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുന്നത്. അല്ലാതെ മറ്റു ബസ്സുകള്‍ ഒന്നും ഓടുന്നില്ല. സ്വകാര്യ ബസ് ഗതാഗതം പൂര്‍ണമായും അനുവദിക്കണമെന്നും കുടക് ജില്ലയില്‍ കോവിഡ് കാലത്തിനു മുന്‍പ് ഉണ്ടായിരുന്ന സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

English summary
Private buses without a stop at Kudak, Passengers are surrounded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X