Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയ വര്‍ഗീസിന്റെ നിയമനം വിധി പഠിച്ചതിനു ശേഷമെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി

കണ്ണൂര്‍: മലയാളം അസോസിയേറ്റഡ് പ്രൊഫസറായുളള പ്രിയ വര്‍ഗീസിന്റെ നിയമനകാര്യത്തില്‍ ഹൈക്കോടതി കോടതിവിധി പ്രകാരം മുന്നോട്ടുപോകുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. കണ്ണൂര്‍ താവക്കര സര്‍വകലാശാല ക്യാംപസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി വായിച്ചതിന് ശേഷം കൂടുതല്‍ സംസാരിക്കാമെന്നും വൈസ് ചാന്‍സിലര്‍ പ്രതികരിച്ചു.

റാങ്ക് ലിസ്റ്റില്‍ ഇപ്പോഴും പ്രിയയാണ് ഒന്നാമത്.വിധി പഠിച്ച് മറ്റ് തടസ്സങ്ങളില്ലങ്കില്‍ പ്രിയക്ക് ഉടന്‍ നിയമനം നല്‍കും.അധ്യാപക പരിചയം സബന്ധിച്ച് യുജിസിയോട് അഭിപ്രായം ചോദിച്ചിരുന്നു. അന്നവര്‍ മറുപടി നല്‍കിയില്ല. പക്ഷെകോടതിയില്‍ മറുപടി നല്‍കിയെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അനുകൂലമായി വ്യാഴാഴ്ച്ച രാവിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പ്രതികരണം.

kerala-hgh-court-pirya-varghese

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അനുകൂല വിധി വന്നതോടെ പ്രീയാവര്‍ഗീസിന് മാത്രമല്ല സി.പി. എമ്മിനും ആശ്വാസമായിരിക്കുകയാണ്. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. യുജിസി പറയുന്ന അധ്യാപന പരിചയം പ്രീയക്കില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

അസോ. പ്രൊഫസര്‍ നിയമനത്തിന് ആവശ്യമായ അധ്യാപനപരിചയം തനിക്കില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.യുജിസിയുടെ ഫാക്കല്‍റ്റി ഡെവലപ്പ്മെന്റ് പോഗ്രാമിന്റെ ഭാഗമായുളള ഗവേഷണ കാലയവളും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് ഡയറക്ടര്‍ സേവന കാലയളവും അധ്യാപക പരിചയത്തല്‍ കണക്കാക്കാനാവില്ലെന്ന സിംഗിള്‍ ബെഞ്ച് നിരീക്ഷണം വസ്തുതകള്‍ ശരിയായി മനസിലാക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

താല്‍ക്കാലിക റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരിയായ പ്രിയക്ക് യുജിസി ചട്ടം പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ചൂണ്ടിക്കാട്ടിക്കാട്ടി രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്ബി കോളേജിലെ മലയാളം അധ്യാപകന്‍ ഡോ ജോസഫ് സ്‌കറിയ നല്‍കിയ ഹരജിയിലാണ് നവംബര്‍ പതിനേഴിന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+