Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺ‍ലൈന്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ സമ്മാനതട്ടിപ്പ്: വീട്ടമ്മയ്ക്ക് ഒന്നേ കാല്‍ ലക്ഷം നഷ്ടപ്പെട്ടു

1,27,100 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്

fraud

തലശേരി: ഓണ്‍ ലൈന്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ സമ്മാനതട്ടിപ്പുനടത്തിയെന്ന വീട്ടമ്മയുടെ പരാതിയില്‍ ന്യൂമാഹി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ന്യൂമാഹി പെരിങ്ങാടിയിലെ വീട്ടമ്മയുടെ ഒന്നേകാല്‍ ലക്ഷം ഉത്തരേന്ത്യന്‍ സംഘം തട്ടിയെടുത്തുവെന്നാണ് പരാതി. ന്യൂമാഹി പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നു വ്യക്തമായത്.

തട്ടിപ്പിനു പിന്നില്‍ മലയാളം സംസാരിക്കുന്ന ഒരാളുമുണ്ടായിരുന്നുവെന്നു വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ട്. പെരിങ്ങാടി തൗബാ മന്‍സിലില്‍ ആമിനാ നൗഷാദാണ് ആസൂത്രിത തട്ടിപ്പിനിരയായത്. 1,27,100 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്. പരാതിയെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംഘത്തിനെതിരെ ന്യൂമാഹി പൊലിസ് വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ പി.വി രാജന്റെ മേല്‍നോട്ടത്തില്‍ പ്രിന്‍സിപ്പല്‍ എസ്. ഐ മഹേഷ് കണ്ടമ്പേത്തിനാണ് അന്വേഷണ ചുമതല. ഓണ്‍ ലൈന്‍കസ്ഥാപനത്തില്‍ നിന്നും സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയിരുന്ന ആമിനാ നൗഷാദിന്റെ പേരില്‍ ഒരു ദിവസം രജിസ്‌ട്രേഡ് കവര്‍ അയക്കുകയും തുറന്നു നോക്കിയപ്പോള്‍ സക്രാച്ചു ചെയ്യുന്ന സമ്മാനക്കൂപ്പാണെന്നു കണ്ടെത്തുകയുമായിരുന്നു. ഇതു ചുരണ്ടി നോക്കിയപ്പോള്‍ പതിമൂന്നര ലക്ഷം രൂപ സമ്മാനമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. അതില്‍ കാണപ്പെട്ട വാട്‌സ് ആപ്പ് നമ്പറില്‍ തെളിവുകള്‍ അയച്ചു നോക്കിയപ്പോള്‍ മറുപടിയായി മറ്റൊരു നമ്പറില്‍ നിന്നും ഓണ്‍ ലൈന്‍ കമ്പിനിയുടെ എക്‌സിക്യൂട്ടീവാണെന്നു പറഞ്ഞു ഒരാള്‍ വിളിക്കുകയായിരുന്നു.

കൂപ്പണ്‍ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നായിരുന്നു അറിയിപ്പ്. താമസിയാതെ അതും നടന്നു. സമ്മാനമടിച്ചുവെന്നു കരുതി ത്രില്ലടിച്ച വീട്ടമ്മയ്ക്ക് പിന്നീട് ഒരു പാടുകോള്‍ വന്നുകൊണ്ടിരുന്നു. ആദ്യം ആവശ്യപ്പെട്ടത് സമ്മാനസംഖ്യയുടെ ഒരു ശതമാനം ഉടന്‍ അയക്കണമൊയിരുന്നു. പതിമൂന്നര ലക്ഷത്തിനായി വീട്ടമ്മ 14000 മുതല്‍ 45000 വരെ വിവിധ ഗഡുക്കളായി അയച്ചു നല്‍കിയെങ്കിലും ചുരണ്ടി കണ്ടെത്തിയ സമ്മാനം മാത്രം വന്നില്ല. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞു വീണ്ടും ഒന്നേകാല്‍ ലക്ഷം ആവശ്യപ്പെട്ടപ്പോഴാണ് ഇതു തട്ടിപ്പാണെന്നും താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും വീട്ടമ്മ തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ന്യൂമാഹി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+