തദ്ദേശ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിക്കണം: എം വി ഗോവിന്ദന്‍
മയ്യില്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഉല്‍പ്പന്നമെങ്കിലും ലോക വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൃഷി വകുപ്പിന് കീഴിലെ മയ്യില്‍ ഒമ്പതാം മൈലില്‍ ഇരിക്കൂര്‍ ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതിയുടെ കാര്‍ഷിക നഴ്സറിയും ജൈവവള വിപണന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ മൂലധനം ലഭിക്കും. അതിലൂടെ മികച്ച രീതിയില്‍ വികസന പ്രവര്‍ത്തനം നടത്താം. കാര്‍ഷിക സ്വയംപര്യാപ്തതയും മാലിന്യ മുക്ത കേരളവും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. കൃഷി ചെയ്യുമ്പോള്‍ ഭൂവിസ്തൃതിയുടെ കുറവ് പ്രശ്നമാകാറുണ്ട്.

എങ്കിലും കൃഷിയും കാര്‍ഷികോല്‍പാദനവും കേരളത്തില്‍ കൂടി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മയ്യില്‍ നഴ്സറിയില്‍ പച്ചക്കറി വിത്തുകള്‍, ജൈവ കീടനാശിനി, പച്ചക്കറി തൈകള്‍, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവയാണ് ലഭിക്കുക. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാകും വില്‍പ്പന.
കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന കര്‍ഷകന്‍ പി പി ശ്രീധരന് നല്‍കി ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.
കുറ്റ്വാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, മയ്യില്‍ ഗ്രാമപഞ്ചായത്ത് അംഗം പി സത്യഭാമ, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദം മേധാവി യാമിനി വര്‍മ, മയ്യില്‍ സഹകരണ പ്രസ് പ്രസിഡണ്ട് എന്‍ അനില്‍കുമാര്‍, കൃഷി ഓഫീസര്‍ എസ് പ്രമോദ്, നാളികേര വികസന സമിതി ചെയര്‍മാന്‍ എം സി ശ്രീധരന്‍, മയ്യില്‍ ഫ്രഷ് കൂട്ടായ്മ പ്രതിനിധി പി എം മുരളീധരന്‍, ബി എല്‍ എഫ് ഒ പ്രസിഡണ്ട് സി ലക്ഷ്മണന്‍, ബി എല്‍ എഫ് ഒ കണ്‍വീനര്‍ കെ ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications