ആറളം ഫാമിൽ നിരോധനാജ്ഞ തുടരുന്നു; കാട്ടാനകളെ തുരത്താനുള്ള ഓപറേഷൻ എലിഫന്റ് പുരോഗമിക്കുന്നു
ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിന്റെ ഭാഗമായുളള ഓപറേഷന്‍ എലിഫന്റ് പദ്ധതി രണ്ടാംദിനമായ ശനിയാഴ്ച്ച രാവിലെ ഏഴരയ്ക്ക് വീണ്ടും ആരംഭിച്ചു. വെളളിയാഴ്ച്ച വൈകുന്നേരം അഞ്ചരയ്ക്ക് നാലാം ബ്‌ളോക്കില്‍ നിന്നും അവസാനിപ്പിച്ച ദൗത്യം വീണ്ടും രണ്ടാമത്തെ ബ്‌ളോക്കില്‍ നിന്നും പുനരാരംഭിക്കുകയായിരുന്നു.
വെളളിയാഴ്ച്ച നാലാമത്തെ ബ്‌ളോക്ക് വരെ എത്തിയ പതിമൂന്ന് കാട്ടാനകള്‍ റോഡുമുറിച്ചു കടന്ന് വനത്തിലേക്ക് പോകാതെ വന്നതോടെയാണ് നാലുകിലോമീറ്റര്‍ പിന്നിട്ട ദൗത്യം അവസാനിപ്പിച്ചത്. ബ്‌ളോക്ക് നാലില്‍ തന്നെ നിര്‍ത്താന്‍ ശ്രമിച്ച ആനകളെ വീണ്ടും ബ്‌ളോക്ക് രണ്ട്, മൂന്ന് എന്നിവടങ്ങളിലേക്ക് മാറിയതോടെയാണ് വീണ്ടും രണ്ടാമത്തെ ബ്‌ളോക്കില്‍ നിന്നും ദൗത്യം ആരംഭിക്കേണ്ടി വന്നത്. മേഖലയിലെ നിരോധനാഞ്ജ ഇപ്പോഴും തുടരുകയാണ്.

കീഴ്പ്പളളി ഓടന്തോട് റോഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇതുവരെ പിന്‍വലിച്ചിട്ടില്ല. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രദീപ്, കൊട്ടിയൂര്‍ റെയ്ഞ്ചര്‍ സുധീര്‍ നാരോത്ത്, തഹസില്‍ദാര്‍ എം. ലക്ഷ്മണന്‍, ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.പ്രസാദ്, ദ്രുത പ്രതികരണ സേന ഡെപ്യൂട്ടി റെയ്ഞ്ചര്‍ എം. ഷൈനി കുമാര്‍, ഇരിട്ടി ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.ജിജില്‍, ഫോറസ്റ്റര്‍ സി.കെ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ തുരത്തല്‍ നടന്നുവരുന്നത്. എഴുപതോളം കാട്ടാനകളാണ് ആറളം ഫാമിലെ കൃഷി സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണക്ക്.
കര്‍ണാടക വനത്തിലെ ഭക്ഷ്യക്ഷാമവും കൊടുംവരള്‍ച്ചയുമാണ് കാട്ടാനകളെ ആറളം ഫാമിലേക്ക് ആകര്‍ഷിക്കുന്നത്. എഴുന്നൂറോളം ഏക്കര്‍ കൃഷിസ്ഥലം ഇപ്പോള്‍ കാട്ടാനകളുടെ അധീനപ്രദേശമാണ്.കശുവണ്ടി സീസണായതിനാല്‍ ഇവിടെ നിന്നും വിളവെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുളളത്. ഇതോടൊപ്പം വ്യാപകമായി തെങ്ങുകളും കാട്ടാനകള്‍കുത്തിമറിച്ചിട്ടുണ്ട്.
കളളുചെത്തു നടന്നിരുന്ന തെങ്ങിന്‍ തോപ്പുകള്‍ കാടുകയറി കിടക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമാണ് ഫാമിനുണ്ടാക്കുന്നത്. ഇതോടെയാണ് കാട്ടാനകളെ തുരത്താന്‍ വനംവകുപ്പിന്റെസഹായം തേടിയത്. എന്നാല്‍ വൈദ്യുതി വേലിനിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയാല്‍ ഇവ വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് വരുമോയെന്ന ആശങ്ക ആറളം ഫാം നിവാസികള്‍ക്കുണ്ട്.












Click it and Unblock the Notifications