കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശ വിമാനങ്ങൾക്ക് അനുമതി വേണം: കണ്ണൂരിൽ വേറിട്ട പ്രക്ഷോഭവുമായി ആദ്യ യാത്രാ സംഘം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വിദേശ കമ്പനികൾക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങാനുള്ള അനുമതി നൽകാത്ത കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ നിന്ന് വേറിട്ട പ്രതിഷേധ കൂട്ടായ്മ: കണ്ണൂർ വിമാനത്താവള ഉദ്ഘാടനം ദിവസം ആദ്യ യാത്ര നടത്തിയ ഹിസ്റോറിക്കൽ ഫ്ളൈറ്റ് ബേണി കൂട്ടായ്മയാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തുവന്നത്. ഇതിനായി കണ്ണൂരും ദുബായിയിലും വ്യത്യസ്തമായ പരിപാടികൾ ഒരുക്കാനാണ് ഇവരുടെ തീരുമാനം.

ജോലി തെറിപ്പിക്കും... മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥവനെതിരെ വീണ്ടും ബസ് ഉടമയുടെ ഭീഷണി!ജോലി തെറിപ്പിക്കും... മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥവനെതിരെ വീണ്ടും ബസ് ഉടമയുടെ ഭീഷണി!

കണ്ണൂരിൽ നിന്ന് ആദ്യ രാജ്യാന്തര വിമാനത്തിൽ അബുദാബിയിലേക്ക് യാത്ര ചെയ്തവരുടെ വാട്സ് ആപ്പ് കൂട്ടായ്മയാണിത്. യാത്രയുടെ ഓർമ പുതുക്കാൻ ഒന്നാം വാർഷിക ദിനത്തിൽ അതേ റൂട്ടിൽ യാത്ര ചെയ്യാൻ അന്നത്തെ യാത്രക്കാരിൽ ഭൂരിഭാഗം പേരും ടിക്കറ്റെടുത്തു കഴിഞ്ഞു. കണ്ണൂരിൽ വിദേശ വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യമുള്ള ബാഡ്ജ് ധരിച്ചാണ് ഇവരെല്ലാം ഒൻപതിന് വീണ്ടും അബുദാബിയിലേക്ക് പറക്കുക.

kannur

പ്രകോപനപരമായ പ്രക്ഷോഭമല്ല മറിച്ച് കൂടുതൽ വിദേശ വിമാനങ്ങൾ തന്നെ വേണമെന്ന ആവിശ്യം വിദേശത്ത് പറന്നു കൊണ്ടു തന്നെയാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും ഇവർ പറഞ്ഞു. എട്ടിന് കണ്ണൂരിലും പത്തിന് ദുബൈയിലും കണ്ണൂർ വിമാനത്താവള വികസന സെമിനാറുകൾ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ചെയർമാൻ സി ജയചന്ദ്രൻ പറഞ്ഞു.

English summary
protest against centre policy in Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X