കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഗ്‌ടെക് ചിട്ടിക്കമ്പനി ഉടമ മുങ്ങി: വീടിന് മുമ്പില്‍ ഏജന്റുകാരുടേയും ഇടപാടുകാരുടേയും ഉപരോധ സമരം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌ടെക് ഫിനാന്‍ഷ്യല്‍ തട്ടിപ്പിനിരയായ ഏജന്റുമാരും ഇടപാടുകാരും സ്ഥാപന നടത്തിപ്പുകാരന്റെ വീട് ഉപരോധിച്ചു. തളിപ്പറമ്പിലെ സ്ഥാപനവുമായി ബന്ധപ്പട്ട് പ്രവര്‍ത്തിച്ചിരുന്ന ഏജന്റുമാരും ഇടപാടുകാരുമാണ് സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ സുരേഷ്ബാബുവിന്റെ പുന്നക്കുളങ്ങരയിലെ വീട് ഉപരോധിച്ചത്.

മെഷിനില്‍ പണം കുടുങ്ങി: കണ്ണൂരില്‍ എടിഎം രോഷാകൂലനായി അടിച്ചുതകര്‍ത്തയാള്‍ പിടിയില്‍മെഷിനില്‍ പണം കുടുങ്ങി: കണ്ണൂരില്‍ എടിഎം രോഷാകൂലനായി അടിച്ചുതകര്‍ത്തയാള്‍ പിടിയില്‍

അഞ്ച് വര്‍ഷത്തിനു ശേഷം ഇരട്ടിയായി തിരിച്ചു തരുമെന്ന വാഗ്ദാനത്തിലാണത്രെ സിഗ്‌ടെക് ചിട്ടിയും നിക്ഷേപങ്ങളും സ്വീകരിച്ചിരുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ബ്രാഞ്ചുകളുളള സിഗ്‌ടെക് ഫിനാന്‍ഷ്യല്‍ സര്‍വിസസ് എന്ന സ്ഥാപനം 200 കോടിയിലേറെ രൂപ ജനങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയെന്നാണ് സ്ഥാപനത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചവര്‍ പറയുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും സര്‍ക്കാര്‍ പണമിടപാട് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശ്വസിപ്പിച്ചാണത്രെ ഏജന്റുമാരെ കൊണ്ട് ഭീമമായ തുക സമാഹരിച്ചത്. തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വിശ്വാസം നേടിയെടുത്ത കമ്പനി അത് മുതലാക്കിയാണ് കോടികള്‍ സ്വരൂപിച്ചത്. ആകര്‍ഷകമായ കമ്മീഷന്‍ നല്‍കിയാണ് ഏജന്റുമാരെ വലയിലാക്കിയത്.

fraud-15605365

നിക്ഷേപമായി ലഭിച്ച തുക കൊളളപ്പലിശക്കാര്‍ക്കു നല്‍കി ലാഭമുണ്ടാക്കിയിരുന്ന കമ്പനിയുടെ പ്രവര്‍ത്തനം ഓപ്പറേഷന്‍ കുബേരയുടെ വരവോടെയാണ് നിലച്ചത്. ഇതോടെ ഡയറക്ടര്‍മാര്‍ ഒളിവില്‍ പോകുകയായിരുന്നു. തളിപ്പറമ്പിലെ സ്ഥാപനവുമായി ബന്ധപ്പട്ട് പ്രവര്‍ത്തിച്ചിരുന്ന ഏജന്റുമാരും ഇടപാടുകാരുമാണ് ഇന്നലെ സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ സുരേഷ്ബാബുവിന്റെ തളിപ്പറമ്പ് പുന്നക്കുളങ്ങരയിലെ വീട് ഉപരോധിച്ചത്.

കമ്പനിയെകുറിച്ച് തങ്ങള്‍ നല്‍കിയ ഉറപ്പിലാണ് ആളുകള്‍ നിക്ഷേപം തന്നത്. ഇപ്പോള്‍ തങ്ങളോടാണ് അവര്‍ പണത്തിന് ആവശ്യപ്പെടുന്നതെന്നു ഏജന്റുമാര്‍ പറഞ്ഞു. നിക്ഷേപം തിരിച്ചു കൊടുക്കാനോ അത് നേടിയെടുക്കുന്നതിന് കൂടെ നില്‍ക്കാനോ തയാറാകാതെ പുതിയ നിക്ഷേപ തട്ടിപ്പുമായി സുരേഷ്ബാബു രംഗത്തിറങ്ങിയ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ വീട് ഉപരോധിക്കാനെത്തിയെതന്നും തട്ടിപ്പിനിരയായ മുഴുവന്‍ ആളുകളെയും അണിനിരത്തി ശക്തമായ സമരത്തിനു തയാറെടുക്കുകയാണെന്നും ഏജന്റുമാരും ഇടപാടുകാരും പറഞ്ഞു.

English summary
Protest against chit fund owner in Kannur after absconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X